IndiaLatest NewsNews
അഹമ്മദാബാദ് വിമാനാപകടം: സിവിൽ ഏവിയേഷൻ മന്ത്രാലയം കൺട്രോൾ റൂം തുറന്നു

അഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയർപോർട്ടിലേക്ക് പറന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഇന്നലെ അപകടത്തിൽപ്പെട്ടു. ഈ അപകടത്തെ തുടർന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം വിവരങ്ങൾ ശേഖരിക്കുന്നതിനായി കൺട്രോൾ റൂം ആരംഭിച്ചു.
വിമാനത്തിൽ സഞ്ചരിച്ചവർക്ക് ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 📞 011-24610843 📞 9650391859
യാത്രക്കാരുടെ ബന്ധുക്കൾക്ക് സഹായം നൽകാനും ആവശ്യമായ വിവരങ്ങൾ നൽകാനും മന്ത്രാലയം തയ്യാറാണ്.




