ഇറാന്റെയും ഇസ്രയേലിന്റെയും ഏറ്റുമുട്ടൽ ലോകം ആശങ്കയിൽ; യുദ്ധഭീഷണിയിൽ പശ്ചിമേഷ്യ

പശ്ചിമേഷ്യയിൽ വലിയൊരു യുദ്ധഭീഷണിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നെന്ന ആശങ്കയിലാണ് ഇപ്പോൾ ലോകം. ഇറാനും ഇസ്രയേലും തമ്മിലുള്ള തർക്കം നിഴൽ യുദ്ധങ്ങളിൽ നിന്നു മാറി നേരിട്ട് ഏറ്റുമുട്ടലിന്റെ അതിരിലേക്ക് എത്തിയിരിക്കുകയാണ്. ഈ മേഖലയിൽ യുഎസ് കൂടുതൽ യുദ്ധസാധനങ്ങൾ വിന്യസിച്ചു തുടങ്ങി. സഖ്യരാജ്യങ്ങളുടെ ഇടപെടലുകളും ശക്തിപ്പെടുകയാണ്.
ഇരുരാജ്യങ്ങൾക്കിടയിൽ മുമ്പ് ഉണ്ടായിരുന്ന പോരാട്ടങ്ങൾ മറ്റ് രാജ്യങ്ങളിലൂടെ യായിരുന്നു. ഇറാൻ ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ ഗ്രൂപ്പുകൾ വഴി ഇസ്രയേലിനെ ലക്ഷ്യമിട്ടപ്പോൽ, ഇസ്രയേൽ ; സിറിയ, ലെബനൻ, യെമൻ തുടങ്ങിയ ഇടങ്ങളിലെ ഇറാനിയൻ പിന്തുണയുള്ള ഗ്രൂപ്പുകളെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോൾ ഇരുരാജ്യങ്ങളും നേരിട്ട് ആക്രമണം നടത്തുന്നു എന്നതാണ് ഇപ്പോഴത്തെ ഭീഷണി ഗുരുതരമാക്കുന്നത്.
ഇസ്രയേലിനെതിരെ ഇറാൻ പ്രയോഗിച്ച മിസൈലുകളുടെ എണ്ണം 350ഓളം ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മറുപടിയായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ ആണവായുധ പദ്ധതികൾക്കായുള്ള കേന്ദ്രങ്ങൾ കേടുപാടുകൾക്ക് ഇരയായതായും സൂചനയുണ്ട്.
ഇരുപക്ഷവും ശക്തമായ സൈനിക തയ്യാറെടുപ്പിലാണ്. ഇറാന്റെ അടിയന്തര സുരക്ഷാ നീക്കങ്ങൾ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണ് അന്താരാഷ്ട്ര സമൂഹം.
റഷ്യയും ചൈനയും ഈ സംഘർഷത്തിൽ ഇറാനെ പിന്തുണയ്ക്കാൻ സാധ്യതയുള്ള നിലപാടിലാണ്. റഷ്യയുമായി ഇറാന്റെ അടുത്ത ബന്ധം മുൻപ് തന്നെ വ്യക്തമായിരുന്നു. യുക്രെയിൻ യുദ്ധത്തിൽ റഷ്യക്ക് ഇറാൻ സഹായം നൽകിയിരുന്നു. അതിന് പ്രതിഫലമായി റഷ്യയിൽ നിന്ന് സാങ്കേതിക പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്. അതുപോലെ ചൈനയും ഇറാന്റെ പരോക്ഷ പിന്തുണക്കായി ചേരാൻ സാധ്യതയുണ്ട്.
ഇതുവരെ നയതന്ത്രപരമായി മാത്രമേ ഇടപെട്ടിട്ടുള്ള അമേരിക്ക, ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷിയാണ്. യുദ്ധം ശക്തമാവുന്നിടത്തോളം അമേരിക്കയുടെ സൈനിക പിന്തുണയും ഉറപ്പാണ്. ട്രംപിന്റെ കടുത്ത പ്രസ്താവനകളും യുഎസിന്റെ വ്യാഴാഴ്ച നടത്തിയ മുന്നേറ്റങ്ങളും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്.
ഇരുരാജ്യങ്ങളും ശക്തരായ ആണവശക്തികളുടെ പിന്തുണയോടെ നേരിട്ട് ഏറ്റുമുട്ടിയാൽ അതിന് ആഗോള വ്യാപകമായ ആഘാതങ്ങളാകും ഉണ്ടാകുക. എണ്ണവില ഉയരാനും, അന്താരാഷ്ട്ര വ്യാപാരമേഖലയിൽ വലിയ അനിശ്ചിതത്വങ്ങൾ ഉണ്ടാകാനുമാണ് സാധ്യത.
ലോകം മുഴുവൻ സമാധാനം ആഗ്രഹിച്ചുകൊണ്ടിരിക്കുമ്പോൾ, ഇത്തരം വൻതലത്തിലെ സംഘർഷം അസ്ഥിരത മാത്രമേ നൽകുകയുള്ളൂ എന്ന് പല വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.