എം.എ. കോളേജ് ആലുമ്നി സംഗമം: ഗായകൻ മധു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്സ് & സയൻസിന്റെ പൂർവ്വവിദ്യാർത്ഥികളായ സെലിബ്രറ്റികളുമായി “മീറ്റും ഗ്രീറ്റും” എന്ന പേരിൽ ആലുമ്നി മീറ്റിംഗ് ജൂൺ 27-ന് വെള്ളിയാഴ്ച ന്യൂയോർക്ക് സമയം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ്‌ഫോമിൽ നടക്കും.

ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ തൻ്റെ സംഗീത അവതരണ ത്തോടെ മീറ്റിംഗിന് തുടക്കമിടും. എം.എ. കോളേജിൽ പഠിച്ചിരുന്ന പ്രമുഖ താരങ്ങൾക്കും കലാകാരന്മാർക്കും ലോകമൊട്ടാകെയുള്ള പൂർവ്വവിദ്യാർത്ഥി കൾക്കും ഒന്നിച്ച് സംവദിക്കാനുള്ള അപൂർവ അവസരമാണ് ഈ സംഗമം ഒരുക്കുന്നത്.

ദേശീയ-അന്തർദേശീയ കായിക മേധാവികളും പ്രശസ്ത സിനിമാ മേഖലക്കാരും ഈ വേദിയിൽ പങ്കെടുക്കും. കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണജേതാവും അർജുന അവാർഡ് ജേതാവുമായ എൽദോസ് പോൾ, കോമൺവെൽത്ത് വെള്ളി മെഡൽ ജേതാവും ഏഷ്യൻ ചാമ്പ്യൻ ആയ അബ്‌ദുള്ള അബൂബക്കർ, വേൾഡ് ചാമ്പ്യൻഷിപ്പ് ജേതാവ് അനിൽഡാ തോമസ്, എസ്.എ.എഫ്. ഗെയിംസ് സ്വർണ്ണ ജേതാവ് ഗോപി.ടി എന്നിവരും ഈ സംഗമത്തിൽ പങ്കെടുക്കും.

സിനിമ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യങ്ങളായ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് സാബു ചെറിയാനും ‘പട’ എന്ന സിനിമയ്ക്ക് വേണ്ടി ശ്രദ്ധ നേടുന്ന സംവിധായകൻ കമൽ കെ.എം.വും പങ്കെടുക്കും.
കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ചു കുര്യനും, മുൻ പ്രിൻസിപ്പൽ ഡോ. വിന്നി വർഗീസ് ഉൾപ്പെടെ അധ്യാപകരും നിരവധി പൂർവ്വവിദ്യാർത്ഥികളും സൂം പ്ലാറ്റ്‌ഫോം വഴി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

അമേരിക്കയിൽ പുനഃസംഘടിപ്പിച്ച എം.എ. കോളേജ് ആലുമ്നി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ മാര്ച്ച് 14-ന് നടന്നു. വിവിധ സാമൂഹിക, സാംസ്‌കാരിക പരിപാടികൾ ആസൂത്രണം ചെയ്ത് മുന്നോട്ട് പോകുകയാണ് ആലുമ്നി സംഘം.
പരസ്പരപരിചയവും സുഹൃദ്ബന്ധങ്ങളും പുതുക്കാൻ തയ്യാറായിരിക്കുന്ന എല്ലാവർക്കും ഈ മീറ്റിംഗിൽ പങ്കെടുക്കാൻ അവസരമുണ്ട്. സൂം ലിങ്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിലും ഫ്ലയറിലും നൽകിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: സാബു സ്കറിയ (പ്രസിഡന്റ്): (267) 980-7923 ജോബി മാത്യു (സെക്രട്ടറി): (301) 624-9539 ജോർജ് മാലിയിൽ (ട്രഷറർ): (954) 655-4500 ജിയോ ജോസഫ് (നാഷണൽ കോ-ഓർഡിനേറ്റർ): (914) 552-2936 വർഗീസ് പോത്താനിക്കാട് (പി.ആർ.ഒ): (917) 488-2590