AmericaKeralaLatest NewsNewsWMC

വേൾഡ് മലയാളി കൗൺസിൽ പുതിയ ഗ്ലോബൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു; തോമസ് മോട്ടക്കൽ ചെയർമാൻ, ഡോ. ബാബു സ്റ്റീഫൻ പ്രസിഡന്റ്

ന്യൂ ജേഴ്സി : വേൾഡ് മലയാളി കൗൺസിൽ എന്ന ആഗോള മലയാളി സംഘടനയുടെ 2025-,2027 വർഷത്തെ പുതിയ ഗ്ലോബൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഞ്ചു ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ 75 പ്രൊവിൻസുകളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അമേരിക്കയിൽ നിന്നുള്ള തോമസ് മോട്ടക്കൽ ആണ് പുതിയ ഗ്ലോബൽ ചെയർമാൻ. ഫൊക്കാന മുൻ പ്രസിഡണ്ടും വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ചെയർമാനുമായ ഡോ. ബാബു സ്റ്റീഫനെ പുതിയ ഗ്ലോബൽ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു.
ഷാജി എം. മാത്യു (സെക്രട്ടറി ജനറൽ, കേരളം), സണ്ണി വെളിയത്ത് (ട്രഷറർയൂറോപ്പ് ),  വൈസ് ചെയർമാൻമാരായി ദിനേശ് നായർ (ഗുജറാത്ത്), സരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്), വിൽസൺ ചത്താൻകണ്ടം (സ്വിറ്റ്‌സർ ലൻഡ്), മോളി പറമ്പത്ത് (യൂറോപ്പ്) എന്നിവരും വൈസ് പ്രസിഡന്റ് (അഡ്മിൻ) ജെയിംസ് കൂടൽ (അമേരിക്ക), വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ ഡെവലപ്പ്‌മെന്റ്, ജോൺ സാമുവൽ (ദുബായ്), ഡോ. തങ്കം അരവിന്ദ് (വൈസ് പ്രസിഡന്റ് അമേരിക്ക റീജ്യൺ) ജോഷി പന്നാരക്കന്നേൽ (വൈസ് പ്രസിഡന്റ് യൂറോപ്പ് റീജ്യൺ), തങ്കമണി ദിവാകരൻ (വൈസ് പ്രസിഡന്റ് ഇന്ത്യ റീജ്യൺ), അജോയ് കല്ലൻ കുന്നിൽ (വൈസ് പ്രസിഡന്റ് ഫാർ ഈസ്റ്റ് റീജ്യൺ), അഡ്വ.തോമസ് പണിക്കർ (വൈസ് പ്രസിഡന്റ് മിഡിൽ ഈസ്റ്റ് റീജ്യൺ) എന്നിവരെ തെരഞ്ഞെടുത്തു.
ഗ്ലോബൽ സെക്രട്ടറിമാരായി കെ. വിജയചന്ദ്രൻ (കേരളം) പ്രദീപ് കുമാർ (മിഡിൽ ഈസ്റ്റ്), ഗ്ലോബൽ ജോയിന്റ് സെക്രട്ടറിമാരായി സജി തോമസ് (ന്യൂ ഡൽഹിഇന്ത്യ) ജെയ്‌സൺ ജോസഫ് (ഹരിയാന ഇന്ത്യ) എന്നിവരെയും  ഗ്ലോബൽ ജോയിന്റ് ട്രഷറർമാരായി രാജു തേവർമഠം (മിഡിൽ ഈസ്റ്റ്) ഡോ. സുമൻ ജോർജ് (ഓസ്‌ട്രേലിയ) എന്നിവരെയും തെരഞ്ഞെടുതായി സംഘടനയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സൂസൻ ജോസഫ് അറിയിച്ചു. സംഘടന 30 വർഷം പൂർത്തിയാക്കുന്ന വേളയിൽ ജൂലൈ 25ന് ബാങ്കോക്കിൽ നടത്തുന്ന ആഗോള മലയാളി സംഗമത്തിൽ വച്ചു പുതിയ സാരഥികൾ സ്ഥാനം ഏറ്റെടുക്കും

Show More

Related Articles

Back to top button