
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലിയും യൂത്ത് വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബയുഗ്മ കോൺഫറൻസിനുള്ള രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക് എത്തിച്ചേരുന്നു. താല്പര്യമുള്ളവർ ഉടൻ രജിസ്ട്രേഷൻ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ജൂലൈ 9 മുതൽ 12 വരെയാണ് കനക്‌ടികട്ടിലെ സ്റ്റാംഫർഡ് ഹിൽട്ടൺ ഹോട്ടലിലേയും എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലേയും വേദികളിൽ കോൺഫറൻസ് നടത്തപ്പെടുന്നത്. ‘നമ്മുടെ പൗരത്വം സ്വർഗത്തിൽ ആണ്; അവിടെനിന്നുള്ള രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്ന ഫിലിപ്പിയർ 3:20 ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
കോൺഫറൻസിൽ കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും അനുയോജ്യമായ വിവിധ വിഭാഗങ്ങളിലായി ബൈബിൾ പഠനം, വിശ്വാസസംവാദം, പാരമ്പര്യചർച്ചകൾ, സമകാലിക വിഷയങ്ങൾ ഉൾപ്പെടെയുള്ള സെഷനുകൾ ഒരുക്കിയിട്ടുണ്ട്.
പ്രമുഖ വൈദികരും സാംസ്‌കാരിക നേതാക്കളുമായ റവ. ഡോ. നൈനാൻ വി. ജോർജ്, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ്, ഫാ. ജോൺ (ജോഷ്വ) വർഗീസ്, റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി എന്നിവരാണ് മുഖ്യപ്രഭാഷകർ.
കോൺഫറൻസിന്റെ ഏകോപനത്തിന് നേതൃത്വം നൽകുന്നത് ഫാ. അബു പീറ്റർ (കോഓർഡിനേറ്റർ), ജെയ്‌സൺ തോമസ് (സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ), ജെയ്‌സി ജോൺ (സുവനീർ എഡിറ്റർ), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് കോഓർഡിനേറ്റർ) എന്നിവരാണ്.
കുടുംബ സംഗമത്തിന്റെ ആവേശം പുതുമകളും ആത്മീയതയും നിറഞ്ഞ അനുഭവമാക്കാൻ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സംഘാടകർ ഓർമ്മിപ്പിക്കുന്നു.