AmericaCommunityObituary

നിര്യാതനായ മിസ്റ്റർ ലൂക്ക് ചക്കാലപടവിലിൻ്റെ വിയോഗത്തിൽ ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോ അനുശോചനം രേഖപ്പെടുത്തി.

അമേരിക്കയിലെ അറ്റ്ലാൻ്റയിൽ വെച്ച് നിര്യാതനായ മിസ്റ്റർ ലൂക്ക് ചക്കാലപടവിലിൻ്റെ വിയോഗത്തിൽ ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോ അനുശോചനം രേഖപ്പെടുത്തി. ജൂലൈ 2 ന് നടന്ന കെ.സി.എസ് എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ പരേതൻ്റെ ഓർമ്മകൾക്കു മുൻപിൽ യോഗം രണ്ടുമിനിറ്റ് മൗനം അവലംബിച്ചു. അദ്ദേഹത്തിന്റെ വിയോഗം നമുക്കെല്ലാവർക്കും ഒരു വലിയ നഷ്ടമാണെന്നും, ക്നാനായ സമൂഹത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിനും വിശ്വസ്തതയ്ക്കും ശ്രീ. ലൂക്ക് ചക്കാലപ്പടവിൽ പരക്കെ അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തുവെന്നും, അദ്ദേഹത്തിന്റെ അക്ഷീണ സംഭാവനകളും സമൂഹത്തോടുള്ള ആഴമായ പ്രതിബദ്ധതയും എന്നെന്നും ഓർമ്മിക്കപ്പെടു മെന്നും ജൂലായ് രണ്ടിന് കൂടിയ അനുശോചന യോഗം വിലയിരുത്തി. ദുഃഖിതരായ അദ്ദേഹത്തിന്റെ കുടുംബത്തിനും, പ്രിയപ്പെട്ടവർക്കും, ചിക്കാഗോയിലും അറ്റ്ലാൻ്റയിലുമുള്ള ക്നാനായ സമൂഹത്തോടും കെ.സി.എസ് ചിക്കാഗോ അഗാധമായ അനുശോചനം അറിയിക്കുന്നു എന്ന് കെ സി എസ് പ്രസിഡൻ്റ് ജോസ് ആനമല തൻ്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Show More

Related Articles

Back to top button