ഫൊക്കാന കേരളാ കൺവൻഷൻ ഓഗസ്റ്റ് ഒന്നു മുതൽ മൂന്ന് വരെ കുമരകത്ത്: ഒരുക്കങ്ങൾ ഊർജസ്വലമായി മുന്നേറുന്നു

ന്യൂയോർക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) സംഘടിപ്പിക്കുന്ന കേരളാ കൺവൻഷൻ ഓഗസ്റ്റ് ഒന്നു മുതൽ മൂന്ന് വരെ കേരളത്തിലെ കുമരകത്ത് നടക്കും. ഗോകുലം ഫൈവ് സ്റ്റാർ റിസോർട്ടിൽ ഒരുക്കം നടക്കുന്ന മൂന്ന് ദിവസം നീളുന്ന മലയാളി സംഗമത്തിന് വൻ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്പു എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
കൺവൻഷൻ ലഹരിവിരുദ്ധ ബോധവത്കരണവുമായി ആരംഭിക്കും. രണ്ടാം ദിവസം ഭാഷ സംരക്ഷണത്തിന് ‘ഒരു ഡോളർ ഒരു ഭാഷയ്ക്ക്’ എന്ന പദ്ധതിയോടൊപ്പം സാഹിത്യ സമ്മേളനം, സാഹിത്യ-സാംസ്കാരിക അവാർഡുകൾ, ബിസിനസ് സെമിനാറുകൾ, വിമൻസ് ഫോറം സെമിനാർ, സ്കോളർഷിപ്പ് വിതരണം, ചാരിറ്റി പ്രവർത്തനങ്ങളുടെ തുടക്കം, ഫൊക്കാനയുടെ സഹകരണത്തിൽ ലൈഫ് ആൻഡ് ലിമ്പ് സൊസൈറ്റിയുടെ കൃത്രിമ കാൽ വിതരണം, മീഡിയ സെമിനാർ, ഹൗസിങ് പദ്ധതികൾ, മെഡിക്കൽ കാർഡ്, പ്രിവിലേജ് കാർഡ് വിതരണങ്ങൾ എന്നിവയും നടക്കും.
മൂന്നാം ദിവസം 400 പേർക്കായി ബോട്ട് സവാരി ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസങ്ങളിലുമായി സിനിമാതാരം സരയൂ മോഹൻ, ഡാൻസറും അവതാരികയുമായ അമല റോസ് കുര്യൻ എന്നിവർ കലാപരിപാടികൾ നയിക്കും. ജോബി, അഭിജിത് കൊല്ലം, മിയാക്കുട്ടി, മിമിക്രി താരം രാജേഷ് അടിമാലി തുടങ്ങിയവരും പങ്കാളികളാകും.
എല്ലാവരെയും ഈ കൺവൻഷനിലേക്ക് ക്ഷണിക്കുന്നതായി സംഘടനയുടെ നേതാക്കൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഫൊക്കാനയുടെ താഴെപ്പറയുന്ന നേതാക്കളുമായി ബന്ധപ്പെടാവുന്നതാണ്:
- സജിമോൻ ആന്റണി: 862-438-2361
- ശ്രീകുമാർ ഉണ്ണിത്താൻ: 914-886-2655
- ജോയി ചാക്കപ്പൻ: 201-563-6294




