AmericaIndiaLatest NewsLifeStyleNewsTechTravel

ടെസ്ല ഇന്ത്യയിലെത്തി: ആദ്യ ഷോറൂം മുംബൈ ബാന്ദ്രയിൽ തുറന്നു

മുംബൈ : ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല ഒഫീഷ്യലായി ഇന്ത്യയിലെത്തി. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലുള്ള മേക്കര്‍ മാസിറ്റി മാളിലാണ് ആരംഭിച്ചത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇവി വിപണികളിലൊന്നായ ഇന്ത്യയിലേക്ക് ടെസ്ലയുടെ ആദ്യ ഔദ്യോഗിക കടവേറ്റമാണിത്.

ടെസ്ലയുടെ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് മോഡല്‍ വൈ എന്ന ഇലക്ട്രിക് എസ്‌യുവിയെയാണ്. റിയർ വീൽ ഡ്രൈവ്, റിയർ വീൽ ഡ്രൈവ് ലോങ് റേഞ്ച് എന്നീ രണ്ട് മോഡലുകളാണ് നിലവില്‍ ഇന്ത്യയിൽ ലഭ്യമായത്. ഷോറൂമില്‍ വാഹനം നേരില്‍കണ്ട് കാണാനും ടെസ്ലയുടെ സാങ്കേതികവിദ്യ മനസ്സിലാക്കാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് പ്രദർശനത്തിനും ടെസ്റ്റ് ഡ്രൈവിനും വേണ്ടിയാണ് വാഹനങ്ങള്‍ ഷോറൂമില്‍ ഒരുക്കുന്നത്.

മോഡല്‍ വൈ വാഹനത്തിന് മുംബൈയിലേതായ ഓണ്‍-റോഡ് വില ഏകദേശം 61 ലക്ഷം രൂപയാണ്. അടിസ്ഥാന റിയർ വീൽ ഡ്രൈവ് മോഡലിന് 59,89,000 രൂപയും ലോംഗ് റേഞ്ച് മോഡലിന് 67,89,000 രൂപയുമാണ് വില. സ്റ്റെല്‍ത്ത് ഗ്രേ, പേള്‍ വൈറ്റ്, ഡയമണ്ട് ബ്ലാക്ക്, ഗ്ലേസിയര്‍ ബ്ലൂ, ക്വിക്ക് സില്‍വര്‍, അള്‍ട്രാ റെഡ് എന്നിങ്ങനെ ആറ് നിറങ്ങളിലാണ് വാഹനം ലഭിക്കുന്നത്.

റിയൽ വീൽ ഡ്രൈവ് മോഡലിന് 500 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത്തിലേക്ക് എത്താൻ 5.9 സെക്കൻഡും മാത്രമാണ് വേണ്ടത്. സൂപ്പർചാർജർ ഉപയോഗിച്ചാൽ 15 മിനിറ്റിൽ 238 കിലോമീറ്റർ ഓടാനുള്ള ചാർജ് ലഭിക്കും. ലോങ് റേഞ്ച് മോഡലിന് 622 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. ഇത് 5.6 സെക്കൻഡിലാണ് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്. അതിന് 15 മിനിറ്റിൽ 267 കിലോമീറ്റർ ഓടാനുള്ള ചാർജ് ലഭിക്കും.

വില ഉയർന്നതിന്റെ പ്രധാന കാരണം വാഹനങ്ങൾ ചൈനയിലെ ഷാങ്ഹായ് ഗിഗാഫാക്ടറിയിൽ നിന്നുള്ള ഇറക്കുമതിയാണെന്ന് ടെസ്ല വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ആറ് യൂണിറ്റുകള്‍ കമ്പനിക്ക് ഇന്ത്യയിലേക്ക് ഇറക്കുമതിയായിട്ടുണ്ട്. ഇതുവരെ അമേരിക്കയും ചൈനയും ഉൾപ്പെടെയുള്ള വിപണികളിൽ വൻ വിജയം നേടിയ മോഡലാണ് മോഡല്‍ വൈ.

വാഹനങ്ങളോടൊപ്പം ഏകദേശം 1 മില്യണ്‍ ഡോളര്‍ വില വരുന്ന സൂപ്പര്‍ചാര്‍ജറും മറ്റ് അനുബന്ധ ഉപകരണങ്ങളും ടെസ്ല ഇന്ത്യയിലെത്തിച്ചു. ഇവയും മുംബൈയിലും സമീപപ്രദേശങ്ങളിലുമായി സ്ഥാപിക്കാനാണ് തീരുമാനം. വിപണിയിലെ സ്വീകരണം അനുസരിച്ച് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും ടെസ്ലയുടെ ഷോറൂമുകള്‍ വലുതാവും.

വാഹനങ്ങളുടെ സര്‍വീസിനും അറ്റകുറ്റപ്പണികൾക്കുമായി കമ്പനി മുംബൈ കുര്‍ള വെസ്റ്റിൽ ഒരു പ്രത്യേക സെന്ററും ഒരുക്കുന്നു. ഇതിനകം തന്നെ ബെംഗളൂരുവിൽ ടെസ്ലയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഓഫിസും പൂനെയില്‍ എഞ്ചിനീയറിംഗ് ഹബ്ബും നിലവിലുണ്ട്. ഇന്ത്യക്കായി കമ്പനി സോഷ്യല്‍ മീഡിയയില്‍ ചെയ്തിരുന്ന ടീസര്‍ പോസ്റ്റ് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇതോടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയൊരു മാറ്റത്തിന് ടൈം സെറ്റായിരിക്കുകയാണ് ടെസ്ലയുടെ വരവിലൂടെ.

Show More

Related Articles

Back to top button