IndiaLatest NewsOther CountriesPolitics

റഷ്യയുമായുള്ള സാമ്പത്തിക ബന്ധം തുടരുമെങ്കില്‍ കടുത്ത ഉപരോധം നേരിടേണ്ടി വരും: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് നാറ്റോയുടെ മുന്നറിയിപ്പ്.

ന്യൂഡല്‍ഹി ∙ റഷ്യയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തുടരുകയാണെങ്കില്‍ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ട്. ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റൂട്ട്.

“നിങ്ങള്‍ ഡല്‍ഹിയിലോ ബീജിംഗിലോ താമസിക്കുന്നുണ്ടെങ്കിലോ ബ്രസീലിന്റെ പ്രസിഡന്റായിരിക്കുകയാണെങ്കിലോ, ഇത് ഗൗരവത്തോടെ പരിശോധിക്കേണ്ട കാര്യമാണ്. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സമാധാന ചര്‍ച്ചകള്‍ നടപ്പിലാക്കാന്‍ നിങ്ങള്‍ ആവശ്യപ്പെടണം, അല്ലെങ്കില്‍ ഈ ബന്ധം നിങ്ങളെ തന്നെ വലിയ തിരിച്ചടിയിലാഴ്ത്തും,” റൂട്ട് മുന്നറിയിച്ചു.

യുക്രെയ്നിന് പുതിയ ആയുധങ്ങള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാറ്റോയുടെ ശക്തമായ പ്രസ്താവന. അന്‍പതു ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ ഉണ്ടാകാതെ പോയാല്‍ റഷ്യന്‍ കയറ്റുമതി ഉല്‍പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളിലേക്ക് 100% ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തുമെന്നും അമേരിക്ക നേരത്തെ മുന്നറിയിച്ചിരുന്നു.

റഷ്യയുമായി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് അതിന്റെ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് നാറ്റോ വ്യക്തമാക്കുകയാണ്.

Show More

Related Articles

Back to top button