കാൽഗറി : ഇന്ത്യൻ സൈന്യത്തിൽയും, ഭാഭാ അറ്റോമിക് റിസർച് സെന്ററിലുമായി സേവനം അനുഷ്ഠിച്ച ശേഷം കാനഡയിലേക്ക് കുടിയേറിയ കുമ്പനാട് മാരാമൺ കോലത്തു വീട്ടിൽ മേജർ ജേക്കബ് ഫിലിപ്പോസ് (ചാക്കോച്ചൻ, വയസ്സ് 91) അന്തരിച്ചു.
ആലുവ നെടുമ്പറമ്പിൽ കുടുംബമായ ആനി ഫിലിപ്‌സാണ് ഭാര്യ. മക്കൾ: ഫിലിപ് ജേക്കബ്, എബ്രഹാം ജേക്കബ്. മരുമകൾ: സെലീന ജേക്കബ്. ചെറുമകൾ: സാഷാ റിയ ജേക്കബ്.
ഒമാനിലെയും കാനഡയിലെ ‘സൺകോർ’ ഓയിൽ കമ്പനിയിലെയും സേവനാനുഭവത്തോടെ, പ്രവാസ ലോകത്തും അദ്ദേഹത്തിന് വലിയ ഇടപെടലുകളുണ്ടായിരുന്നു. കുടുംബസമേതം ആൽബെർട്ടയിലെ കാൽഗറിയിലാണ് താമസിച്ചിരുന്നത്.
അടുത്ത കുറേ നാളുകളായി കോട്ടയം, കല്ലറയിലെ സെന്റ് മാത്യൂസ് റിട്ടയർമെന്റ് ഹോമിലാണ് ജീവിച്ചിരുന്നത്. കാൽഗരിയിലെ മലയാളി സമൂഹത്തിൽ സാമൂഹ്യ-സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
അന്തരിച്ച മേജർ ജേക്കബ് ഫിലിപ്പോസ് (ചാക്കോച്ചൻ, വയസ്സ് 91) മാരാമൺ കോലത്തു വീട്ടിൽ ഫിലിപ്പോസിന്റെയും നെല്ലിമല ഈശോ ശോശാമ്മയുടെയും മകനാണ്. സംസ്കാരച്ചടങ്ങുകൾ പിന്നീട് നടക്കും.














































