AmericaIndiaLatest NewsPolitics

ടാരിഫ് യുദ്ധം: ഇന്ത്യ–യുഎസ് ബന്ധം തളരുന്നു; മോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി:അമേരിക്കയുടെ തീരുവ (ടാരിഫ്) പോളിസിക്കു പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായിട്ടുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന തന്നെ ഇക്കാര്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ വില നല്‍കേണ്ടിവരുമെന്ന രാഷ്ട്രപതി ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളികളായി ചൈന, അമേരിക്ക, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ മാറിയിരിക്കുന്നതായും ഇന്ത്യ–പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞതായും ജയറാം രമേശ് ഓര്‍മിപ്പിച്ചു.

“ട്രംപ് ഇതുവരെ 30ലധികം തവണ മധ്യസ്ഥത പ്രയോഗത്തെ കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി മോദി ഇതുവരെ മറുപടി നല്‍കിയിട്ടില്ല,” എന്നും അദ്ദേഹം വിമര്‍ശിച്ചു.

Show More

Related Articles

Back to top button