മുഖ്യമന്ത്രി യുടെ സാന്നിധ്യത്തിൽ ഡോ. എം. അനിരുദ്ധൻ്റെ അനുസ്മരണ യോഗം നാളെ(19.08.2025) വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരത്തെ മസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ

തിരുവനന്തപുരം : അമേരിക്കയിലെ പ്രമുഖ പ്രവാസി സംരംഭകനും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവും ലോക കേരള സഭ പ്രതിനിധിയും ശാസ്ത്ര ഗവേഷകനും ഫൊക്കാനയുടെ പ്രഥമ പ്രസിഡൻറുമായിരുന്ന ഡോ. എം. അനിരുദ്ധനെ അനുസ്മരിക്കുന്ന യോഗം നാളെ (19.08.2025) വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരത്തെ മസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും.

നോർക്ക റൂട്ട്സ് റസിഡൻ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാനും പത്മശ്രീ എം. എ. യൂസഫലി, മുൻ പ്രവാസികാര്യ വകുപ്പ് മന്ത്രിമാരായ എം. എം. ഹസ്സൻ, കെ. സി. ജോസഫ്, നോർക്ക റൂട്ട്സ് ഡയറക്ടർ ജെ. കെ. മേനോൻ, എസ്സെൻ ന്യൂട്രീഷ്യൻ കോർപ്പറേഷൻ (യുഎസ്‌എ) പ്രസിഡൻ്റും സി.ഇ.ഒയുമായ അരുൺ അനിരുദ്ധൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും.
ചടങ്ങിൽ ഡോ. എം. അനിരുദ്ധന്റെ ജീവിതവും പ്രവർത്തന മേഖലകളും അവതരിപ്പിക്കുന്ന ഹ്രസ്വവീഡിയോയും പ്രദർശിപ്പിക്കും. നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ ഐഎഎസ് സ്വാഗതം പറയും. സമാപനത്തിൽ നന്ദി പറയുന്നത് നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരിയാണ്.




