AmericaIndiaLatest NewsNewsPolitics

ട്രംപ് തുറന്നുപറഞ്ഞു: റഷ്യന്‍ എണ്ണ വാങ്ങലാണ് ഇന്ത്യയ്‌ക്കെതിരായ 50% തീരുവയ്ക്ക് പിന്നില്‍

വാഷിങ്ടണ്‍ : റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയാണ് ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് കാരണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുറന്നു സമ്മതിച്ചു. ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍.

“റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്‌ക്കെതിരെ തീരുവ ചുമത്തിയത്. അത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല,” എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇന്ത്യയാണ് റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്നും, ഇതാണ് ബന്ധങ്ങളില്‍ ഭിന്നതയ്ക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-അമേരിക്ക വ്യാപാരബന്ധം വഷളാക്കുന്ന ഈ നീക്കത്തെ തുടര്‍ന്ന്, ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ അംബാസഡറായി നിയമിതനായ സെര്‍ജിയോ ഗോര്‍ “ഇന്ത്യയെ യുഎസില്‍നിന്ന് അകറ്റിക്കളയാതിരിക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കും” എന്ന നിലപാട് വ്യക്തമാക്കിയിരുന്നു. വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ടുള്ള സംവാദത്തിനും താന്‍ തയ്യാറാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

ആദ്യം ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഓഗസ്റ്റ് ആദ്യവാരം മുതല്‍ പ്രാബല്യത്തില്‍ വന്നു. തുടര്‍ന്ന് റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങലിനെതിരെ “ശിക്ഷയായി” വീണ്ടും 25 ശതമാനം കൂട്ടി. ഇതോടെ ഓഗസ്റ്റ് 27 മുതല്‍ മൊത്തം 50 ശതമാനമായി തീരുവ ഉയര്‍ന്നു. ശക്തമായ പ്രതികരണമാണ് ഇന്ത്യ ഈ നീക്കത്തിനെതിരെ രേഖപ്പെടുത്തിയത്.

Show More

Related Articles

Back to top button