
ഇന്ത്യൻ സിനിമയിൽ സമഗ്ര സംഭാവനകൾ കൈവരിച്ച പ്രമുഖ നടന്‍ മോഹന്‍ലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നൽകി കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ കലാരംഗത്ത് നടത്തിയ അപാര സംഭാവനകൾ ആദരിച്ചു. ഇതിന് മുമ്പ്, 54 പേരാണ് ഈ പരമോന്നത ബഹുമതിയുടെ അർഹത കൈവരിച്ചത്.

ധുണ്ടിരാജ് ഗോവിന്ദ് ഫാൽക്കെ എന്ന പേരിൽ അറിയപ്പെടുന്ന ദാദാ സാഹിബ് ഫാൽകെ, ഇന്ത്യൻ സിനിമയുടെ പിതാവെന്ന വിശേഷണത്തിന് അർഹനായ വ്യക്തിത്വമാണ്. 1870-ൽ ജനിച്ച ഫാൽകെ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, എഡിറ്റർ, കലാ ഡയറക്ടർ, വസ്ത്രാലങ്കാരകൻ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നിങ്ങനെ നിരവധി മേഖലകളിൽ ചലച്ചിത്ര ലോകത്തെ സമ്പുഷ്ടമാക്കി. 1913-ൽ പുറത്തിറങ്ങിയ ‘രാജാ ഹരിശ്ചന്ദ്ര’ എന്ന ആദ്യ ഇന്ത്യൻ ഫുൾ-ലെങ്ങ്ത് ഫീച്ചർ ഫിലിം നിർമ്മിച്ച് രാജ്യത്തിന്റെ സിനിമാ വ്യവസായത്തിന് അടിസ്ഥാനമിട്ടത് അദ്ദേഹത്തിന്റെ ചരിത്രപ്രാധാന്യമായിരുന്നു.

ഫാൽക്കെയുടെ ജീവിതം കലാപരമായ കഠിനാധ്വാനത്തോടെയും വ്യക്തിഗത ദുരന്തങ്ങളോടെയും നിറഞ്ഞിരുന്നു. 1900-ൽ പലയിടങ്ങളിൽ പകർച്ചവ്യാധി മൂലം കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശേഷം, ഫാൽകെ പുതിയ നഗരങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും ചുവടുവെച്ചു. ഫോട്ടോഗ്രഫിയിൽ പ്രാവീണ്യം നേടി, ലണ്ടനിലെ സിനിമാ പഠനവും പ്രായോഗിക പരിശീലനവും അഭ്യസിച്ച് മുംബൈയിലേക്ക് മടങ്ങിയെത്തി.
ഫാൽകെ ഫിലിം കമ്പനി സ്ഥാപിച്ച് ഹരിശ്ചന്ദ്രയുടെ ഷൂട്ടിംഗ് തുടങ്ങി. തിരക്കഥ, നിർമ്മാണം, എഡിറ്റിംഗ്, പ്രോസസിംഗ് എല്ലാം സ്വയം കൈകാര്യം ചെയ്ത ഫാൽക്കെ സിനിമാ ലോകത്തേക്ക് പുത്തൻ വഴികളൊരുക്കി.
ഫാൽക്കെയുടെ മറ്റുള്ള നിർമിതികൾക്ക് പ്രത്യേക ശ്രദ്ധ ലഭിച്ചു. സത്യവാൻ സാവിത്രി, ലങ്ക ദഹൻ, ശ്രീകൃഷ്ണ ജന്മ എന്നീ ചിത്രങ്ങൾയും പ്രേക്ഷകർക്ക് വലിയ ഇഷ്ടം പടർത്തി.
1922-ൽ പുറത്തിറങ്ങിയ ‘സന്റ് നാംദിയോ’ മുതൽ ശബ്ദ സിനിമകളിലേക്ക് മാറ്റം വരെയും ഫാൽക്കെയുടെ ജീവിതം സാങ്കേതിക, സാംസ്‌കാരിക, കലാപരമായ പരീക്ഷണങ്ങളുടെ ശേഖരമായി മാറി. 1944-ൽ അന്തരിച്ചു.
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച പ്രമുഖ നടന്‍ മോഹന്‍ലാലിന് ഫൊക്കാനയുടെ മുൻ പ്രസിഡന്റും കേരള ടൈംസ് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ പോൾ കറുകപ്പള്ളിൽ അഭിനന്ദനങ്ങൾ അറിയിച്ചു .
ഇന്ത്യൻ സിനിമയ്ക്കു നൽകിയ അതുല്യമായ സംഭാവനകൾക്കും, വൈവിധ്യമാർന്ന അഭിനയശൈലിയ്ക്കും, തലമുറകളെ പ്രചോദിപ്പിക്കുന്ന കലാജീവിതത്തിനുമുള്ള അംഗീകാരമാണ് ഈ മഹത്തായ പുരസ്കാരം.
കേരളത്തിന്റെയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെയും അഭിമാന നിമിഷമായ ഈ നേട്ടത്തിൽ ഞാൻ വലിയ സന്തോഷം രേഖപ്പെടുത്തുന്നു.
– പോൾ കറുകപ്പിള്ളിൽ
മുൻ പ്രസിഡണ്ട്, ഫൊക്കാന
മാനേജിംഗ് ഡയറക്ടർ, കേരള ടൈംസ്




