AmericaLatest NewsNewsPolitics
ശ്രീ ഹൈബി ഈഡൻ എം.പി.യെ ആദരിക്കാൻ ഐഒസി കേരള–തെലങ്കാന ചാപ്റ്ററുകൾ ന്യൂജേഴ്സിയിൽ

ന്യൂജേഴ്സി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരള ചാപ്റ്ററും തെലങ്കാന ചാപ്റ്ററും സംയുക്തമായി ശ്രീ ഹൈബി ഈഡൻ എം.പി.യെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26-ന് വൈകുന്നേരം 6 മണിക്ക് ന്യൂജേഴ്സിയിലെ റോയൽ ആൽബർട്ട് പാലസ് (1050 King Georges Post Rd, Fords, N.J. 08863) വേദിയായി നടക്കും.
ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജെയിംസ് ജോർജ് – 973-985-8432, നോഹ ജോർജ് – 845-293-9466, പോൾ കറുകപ്പിള്ളിൽ- 845-553-5671, ജോസഫ് ഇടിക്കുള – 201-421-5303, ജോർജ്ജ് എബ്രഹാം – 917-544-4137
രജിസ്ട്രേഷനും വിവരങ്ങൾക്കുമായി: https://tinyurl.com/IOC-Event-Sept-26th-2025




