KeralaLatest NewsPoliticsTravel

പാലിയേക്കര ടോള്‍ നിരോധനം തുടരും; ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും

തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ പിരിവിന് വിലക്ക് തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഓഗസ്റ്റ് ആറിന് പാലിയേക്കര ടോള്‍ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

ടോള്‍ പിരിവിന് ഭേദഗതി വരുത്തി അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റിയും കരാറുകാരും കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, മുരിങ്ങൂരിലെ സര്‍വീസ് റോഡ് തകര്‍ച്ചയെ കുറിച്ച് തൃശൂര്‍ കലക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏത് ഭാഗത്തും ഇത്തരത്തിലുള്ള അപകടസാധ്യത ഉണ്ടാകാമെന്നും സുരക്ഷയ്ക്കായി ബാരിക്കേഡ് സ്ഥാപിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഡിവിഷന്‍ ബെഞ്ച് ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ടോള്‍ പിരിവിനെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുക. ഇന്നലെ രാവിലെ മുതല്‍ ദേശീയപാതയില്‍ ഉണ്ടായ ഗതാഗതക്കുരുക്കിനെ കുറിച്ചും ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു.

Show More

Related Articles

Back to top button