AmericaKeralaLatest NewsNews

മാധ്യമങ്ങൾ ഭരണകൂടത്തിന്റെ നരേറ്റീവ് സൃഷ്ടിക്കാനുള്ള ഉപാധിയായി മാറുന്നു: ജോണി ലൂക്കോസ്

എഡിസൺ (ന്യൂജേഴ്‌സി): “ശതകോടീശ്വരന്മാർ മാധ്യമങ്ങളെ വാങ്ങുന്നത് പണം ഉണ്ടാക്കാൻ അല്ല, അധികാരം ഉറപ്പാക്കാനും തങ്ങൾക്കിഷ്ടമുള്ള ഭരണകൂടങ്ങൾക്ക് അനുകൂലമായ നരേറ്റീവ് സൃഷ്ടിക്കാനുമാണ്” — മനോരമ ന്യൂസ് ടിവി ഡയറക്ടർ ജോണി ലൂക്കോസ് അഭിപ്രായപ്പെട്ടു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ‘ശതകോടീശ്വരന്മാർ കയ്യടക്കിയ മാധ്യമലോകം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മണി പവറാണെങ്കിലും പവറിന്റെ മറ്റൊരു രൂപമാണ് മീഡിയ. ഇന്ത്യൻ ജനാധിപത്യത്തെ പ്രതിനിധീകരിച്ചിരുന്ന എൻഡിടിവിയെ അദാനി വാങ്ങിയത് അതിന്റെ നിലപാടുകളെ ഇല്ലാതാക്കാനായിരുന്നു, അതിൽ അവർ വിജയിച്ചു. അമ്പാനി മീഡിയയിൽ നിക്ഷേപിക്കുന്നത് ഭരിക്കുന്ന സർക്കാരിനെ സംരക്ഷിക്കാനാണ്. പണ്ടൊക്കെ രഹസ്യമായി പണം മുടക്കിയിരുന്നതാണ്, ഇന്ന് അത് തുറന്നുവെച്ച് നടത്തുന്നു. ഈ പ്രവണത ജനാധിപത്യത്തെ എങ്ങനെ ബാധിക്കും എന്ന് സമൂഹം പരിശോധിക്കണം,” — ജോണി ലൂക്കോസ് പറഞ്ഞു.

റിപ്പോർട്ടർ ടിവി കോർഡിനേറ്റിങ് എഡിറ്റർ സുജയ പാർവതി അഭിപ്രായപ്പെട്ടു: “എല്ലാ മാധ്യമങ്ങളുടെ പിന്നിലും കോർപ്പറേറ്റ് പവർ ഉണ്ടെന്നത് യാഥാർത്ഥ്യം. പക്ഷെ യഥാർത്ഥ ഉടമകൾ പ്രേക്ഷകരും വായനക്കാരുമാണ്. അവർ പിന്തുണച്ചില്ലെങ്കിൽ ചാനലുകളും പത്രങ്ങളും നിലനിൽക്കില്ല. അട്ടപ്പാടി ആദിവാസി പ്രശ്നങ്ങളെക്കാൾ മെട്രോ പില്ലറിൽ കയറിയ പൂച്ചയുടെ വാർത്തക്ക് മുൻഗണന ലഭിക്കുന്നത് പ്രേക്ഷകതാൽപര്യത്തെ ആശ്രയിച്ചാണ്.”

ന്യൂസ് 18 എഡിറ്റർ ലീൻ ബി ജെസ്മാസ് പറഞ്ഞു: “മാധ്യമരംഗം ശതകോടി ബിസിനസാണ്. എഡിറ്റോറിയൽ പോളിസിയനുസരിച്ച് ജോലി ചെയ്യേണ്ട ഉത്തരവാദിത്വം മാധ്യമപ്രവർത്തകരിൽ ഉണ്ട്. ഭരണപക്ഷത്തെ വെറുപ്പിച്ചാൽ ലൈസൻസ് itself നഷ്ടമാകുന്ന അവസ്ഥയുണ്ട്.”

കോടീശ്വരർ   മാധ്യമങ്ങളെ വാങ്ങുന്നത് പുതിയ നരേറ്റീവ്  സൃഷ്ടിക്കാൻ: ജോണി ലൂക്കോസ്

24 ന്യൂസിലെ ഹാഷ്മി താജ് ഇബ്രാഹിം പറഞ്ഞു: “മുതലാളിമാർ മാധ്യമങ്ങളെ വിലക്കെടുക്കുന്നത് ഭരണാധികാരിക്ക് വേണ്ടി നരേറ്റീവ് മാറ്റാനാണെങ്കിലും കേരളത്തിലെ മാധ്യമങ്ങൾ ഇപ്പോഴും ആ അവസ്ഥയിലേക്ക് എത്തിയിട്ടില്ല.”

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ അബ്ജോദ് വർഗീസ് അഭിപ്രായപ്പെട്ടു: “മാധ്യമങ്ങൾക്ക് പണം മുടക്കുന്നത് മുതലാളിമാരായാലും എഡിറ്റോറിയൽ തീരുമാനങ്ങൾ എടുക്കുന്നത് പത്രപ്രവർത്തകരാണ് — അതാണ് കേരളത്തിലെ ശക്തി.”

കോടീശ്വരർ   മാധ്യമങ്ങളെ വാങ്ങുന്നത് പുതിയ നരേറ്റീവ്  സൃഷ്ടിക്കാൻ: ജോണി ലൂക്കോസ്

മാതൃഭൂമി ന്യൂസ് സീനിയർ സബ് എഡിറ്റർ മോത്തി രാജേഷ് കൂട്ടിച്ചേർത്തു: “പെട്ടിക്കട നടത്തുന്നതുപോലും ഒരു മുതലാളിക്കു സ്വന്തം താൽപര്യം ഉണ്ടാകും; അതുപോലെ മാധ്യമപ്രവർത്തകർ അവരുടെ പരിമിതികളിൽ മികച്ച രീതിയിൽ സ്പേസിനെ ഉപയോഗപ്പെടുത്തണം.”

കോടീശ്വരർ   മാധ്യമങ്ങളെ വാങ്ങുന്നത് പുതിയ നരേറ്റീവ്  സൃഷ്ടിക്കാൻ: ജോണി ലൂക്കോസ്

മാധ്യമങ്ങളുടെ യഥാർത്ഥ ശക്തി ജനങ്ങളുടെ വിശ്വാസമാണെന്നും അതിനായി വാർത്തകൾ ജനങ്ങൾക്കായി തന്നെയായിരിക്കണമെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ കുര്യൻ പാമ്പാടി പറഞ്ഞു.

കോടീശ്വരർ   മാധ്യമങ്ങളെ വാങ്ങുന്നത് പുതിയ നരേറ്റീവ്  സൃഷ്ടിക്കാൻ: ജോണി ലൂക്കോസ്

“പ്രൈവറ്റ് ക്യാപിറ്റൽ പുതിയതല്ല. അമേരിക്കയിൽ ഇതിനു പഴയ പാരമ്പര്യമുണ്ട്. എന്നാൽ അവിടെ മീഡിയ മൊണോപ്പോളി ഒഴിവാക്കാൻ 39 ശതമാനം ഓണർഷിപ്പ് ക്യാപ് നിയമം നിലവിലുണ്ട്,” — ഏഷ്യാനെറ്റ് ന്യൂസ് യുഎസ് എഡിറ്റർ കൃഷ്ണകിഷോർ പറഞ്ഞു.

കോടീശ്വരർ   മാധ്യമങ്ങളെ വാങ്ങുന്നത് പുതിയ നരേറ്റീവ്  സൃഷ്ടിക്കാൻ: ജോണി ലൂക്കോസ്

സമ്മേളനത്തിന് 24 ന്യൂസ് യുഎസ് കറസ്പോണ്ടന്റ് മധു കൊട്ടാരക്കര മോഡറേറ്ററായിരുന്നു.

Show More

Related Articles

Back to top button