AmericaAssociationsFOKANAKeralaLatest NewsNews

ഫൊക്കാന റീജിയണൽ കൺവൻഷൻ റോക്ക്‌ലാൻഡിൽ ഉത്സവമായി; ഫാ. ഡേവിസ് ചിറമ്മലിന്റെ ജീവിതസന്ദേശം ഹൃദയങ്ങളെ തൊട്ടു

ന്യൂയോർക്ക് : റോക്ക് ലാൻഡ് കൗണ്ടിയിൽ നടന്ന ഫൊക്കാന ന്യൂയോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവൻഷൻ ആവേശഭരിതമായ ഉത്സവമായി. അതിഥിയായി പങ്കെടുത്ത ഫാ. ഡേവിസ് ചിറമ്മലിന്റെ ഹാസ്യചൂടും ജീവിതബോധ്യവും കലർന്ന പ്രസംഗം പങ്കെടുത്തവരുടെ ഹൃദയം കീഴടക്കി.

കുട്ടികൾക്കും എളുപ്പത്തിൽ മനസ്സിലാകുന്ന തരത്തിൽ കഥയും കാരണവും ചേർത്താണ് അദ്ദേഹം സംസാരിച്ചത്.

ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിംഗ് ബീ മത്സരം, ചിട്ടുകളി, ഫൊക്കാന കലഹാരി ഇന്റർനാഷണൽ കൺവൻഷൻ കിക്ക്‌ഓഫ് തുടങ്ങിയ നിരവധി പരിപാടികളോടെയായിരുന്നു ക്നാനായ സെന്ററിൽ നടന്ന കൺവൻഷൻ. വിജയികൾക്ക് സമ്മാനങ്ങൾ പൊതുസമ്മേളനത്തിൽ വിതരണം ചെയ്തു.

റീജണൽ പ്രസിഡന്റ് ആന്റോ വർക്കി അധ്യക്ഷത വഹിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ ഫൊക്കാനയുടെ വിവിധ പദ്ധതികളെപ്പറ്റി വിശദീകരിച്ചു. “ഏകാകിയായ കിളിയുടെ സങ്കടം” എന്ന കഥയിലൂടെ പ്രസംഗം ആരംഭിച്ച ഫാ. ചിറമ്മൽ, ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നാൽ വലിയ ഫലങ്ങൾ ഉണ്ടാകുമെന്ന് ഓർമ്മിപ്പിച്ചു. മരങ്ങൾ തങ്ങളുടെ ഫലം തിന്നാത്തതുപോലെ, പുഴ സ്വന്തം വെള്ളം കുടിക്കാത്തതുപോലെ മനുഷ്യനും മറ്റുള്ളവർക്കുവേണ്ടിയാണ് ജീവിക്കേണ്ടതെന്നും, കൊടുക്കുന്നതിലാണ് യഥാർത്ഥ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

“ഇന്നലെ മരിച്ച ശരീരമാണ്, നാളെ ജനിക്കാത്ത കുഞ്ഞാണ്; പ്രവർത്തിക്കാവുന്നത് ഇന്നാണ്” എന്ന സന്ദേശം പങ്കുവെച്ച അദ്ദേഹം, ഓരോരുത്തരും ജീവിതത്തിൽ ഒരാൾക്ക് എങ്കിലും ഒരു പുഞ്ചിരി സമ്മാനിക്കണമെന്ന് ആഹ്വാനം ചെയ്തു. വ്യക്തിത്വബോധ്യത്തോടെയും ആത്മാഭിമാനത്തോടെയും മക്കളെ വളർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

സന്തോഷ് ജോർജ് കുളങ്ങരയും ഗോപിനാഥ് മുതുകാടും നൂറിലധികം ഹെൽത്ത് പ്രൊഫഷണലുകളും ചേർന്ന് ആരംഭിച്ച “കേൾക്കാം” എന്ന ഹെൽപ്‌ലൈൻ പദ്ധതിയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ആത്മഹത്യാ ചിന്തയിൽ നിന്ന് പലരെയും പിന്തിരിപ്പിക്കാൻ ഇതിനകം 600 പേർ വിളിച്ചെന്നും അദ്ദേഹം അറിയിച്ചു.

“നിങ്ങളെപ്പറ്റി മറ്റുള്ളവർ പറയുന്നതല്ല നിങ്ങളുടെ വില. നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ യഥാർത്ഥ മൂല്യം നിശ്ചയിക്കുന്നത്,” എന്ന സന്ദേശം നൽകി ഫൊക്കാനയുടെ പ്രവർത്തനങ്ങളെ ഫാ. ചിറമ്മൽ അഭിനന്ദിച്ചു.

ഫൊക്കാന കിക്ക്‌ഓഫ് ഉദ്ഘാടനം നിർവഹിച്ച പ്രസിഡന്റ് സജിമോൻ ആന്റണി, ലോകമെമ്പാടുമുള്ള മലയാളികളുടെ പങ്കാളിത്തത്തോടെ 5000 പേരുടെ മഹാകൺവൻഷനാണ് ആസൂത്രണം ചെയ്യുന്നതെന്ന് വ്യക്തമാക്കി. ട്രഷറർ ജോയി ചക്കപ്പൻ കൺവൻഷൻ ഫീസുകളും പ്രൊമോഷണൽ റേറ്റുകളും സംബന്ധിച്ച് വിശദീകരിച്ചു.

റോക്ക് ലാൻഡിനു ഉത്സവമായി ഫൊക്കാന റീജിയണൽ കൺവൻഷൻ; അതിഥിയായി  ഫാദർ ഡേവിസ് ചിറമ്മൽ

മികച്ച നേതൃത്വത്തിനുള്ള ആദരമായി റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കിയെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പ്ലക്ക് നൽകി ആദരിച്ചു.

കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, അസോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, മുൻ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ ലീലാ മാരേട്ട്, തോമസ് തോമസ്, റീജണൽ വൈസ് പ്രസിഡന്റുമാരായ കോശി കുരുവിള, ലാജി തോമസ്, ഷാജി ശാമുവേൽ, നേതാക്കളായ ദേവസ്സി പാലാട്ടി, അജു ഉമ്മൻ, അലക്സ് എബ്രഹാം, ലൈസി അലക്സ്, വൈസ്മെൻ ക്ലബ് റീജണൽ ഡയറക്ടർ ജോസഫ് കാഞ്ഞമല, വെസ്റ്റ്ചെസ്റ്റർ പ്രസിഡന്റ് ജോഷി തില്ലിയാങ്കൾ എന്നിവരും പങ്കെടുത്തു.

ഫൊക്കാനയുടെ ഫുഡ് ഫെസ്റ്റിവൽ അമേരിക്കൻ മണ്ണിൽ ഇന്ത്യൻ വിഭവങ്ങളുടെ ഉത്സവമായി. കർണാടക, പഞ്ചാബി, മെക്സിക്കൻ, ഹൈദരാബാദി, ഇറ്റാലിയൻ, ഗോവൻ, തമിഴ്, തായ് തുടങ്ങിയ പ്രത്യേക വിഭവങ്ങളടങ്ങിയ സ്റ്റാളുകൾ മലയാളികൾക്കും വിദേശികൾക്കും ആകർഷണമായി.

രാവിലെ ഒൻപത് മണിക്ക് ചീട്ടുകളി മത്സരം തുടങ്ങി, ഉച്ചയ്ക്ക് മൂന്നുമണിമുതൽ കുട്ടികളുടെ കലോത്സവവും വിവിധ കലാപരിപാടികളും അരങ്ങേറി.

റീജണൽ കോർഡിനേറ്റർ ഷീല ജോസഫ്, സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, ട്രഷറർ ഷൈമി ജേക്കബ്, ജോയിന്റ് സെക്രട്ടറി സാജൻ മാത്യു, സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ, യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ റോയി ആന്റണി, കമ്മിറ്റി അംഗങ്ങളായ മാത്യു തോമസ്, ജോൺ തോമസ്, ജോർജ് കുഴിയാഞ്ഞാൽ, ഇട്ടൂപ്പ് ദേവസ്യ, ജെയിംസ് ഇളംപുരയിടത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show More

Related Articles

Back to top button