AmericaIndiaLatest NewsLifeStyleNewsTravel

സാങ്കേതിക തകരാറിന് സംശയം; സാൻ ഫ്രാൻസിസ്കോയിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം മംഗോളിയയിൽ അടിയന്തര ലാൻഡിങ്

സാൻ ഫ്രാൻസിസ്കോ : യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറുണ്ടെന്ന് സംശയിച്ചതിനെ തുടർന്ന് മംഗോളിയയിൽ അടിയന്തരമായി നിലത്തിറക്കി. ബോയിങ് 777 വിമാനമാണ് ഉലാൻബാതർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.

വിമാനത്തിലെ ജീവനക്കാർക്ക് സാങ്കേതിക തകരാറ് തോന്നിയതിനെ തുടർന്ന് മുൻകരുതൽ നടപടിയായാണ് അടിയന്തര ലാൻഡിങ് നടത്തിയത്. സംഭവത്തിന് ശേഷം എയർ ഇന്ത്യയുടെ സാങ്കേതിക വിദഗ്ധർ വിമാനത്തിൽ പരിശോധന ആരംഭിച്ചു.

യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, എല്ലാവരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് വ്യക്തമാക്കി. യാത്രക്കാരുടെ താമസത്തിനും ഭക്ഷണത്തിനും ഹോട്ടൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എത്രയും വേഗം ഡൽഹിയിലേക്കുള്ള ബദൽ യാത്രാ ക്രമീകരണങ്ങൾ ഒരുക്കുകയാണെന്നും കമ്പനി അറിയിച്ചു.

മംഗോളിയയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വിദേശകാര്യ മന്ത്രാലയം നൽകുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Show More

Related Articles

Back to top button