AmericaLatest NewsPoliticsTravel
യുഎസിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു; എയർ ട്രാഫിക് കൺട്രോൾ സ്റ്റാഫ് ജോലിയിൽ തിരിച്ചെത്തി

വാഷിങ്ടൺ: ദീർഘകാല ഷട്ട്ഡൗണിനെ തുടർന്ന് ജോലിയിൽ നിന്ന് മാറിനിന്ന എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ ഡ്യൂട്ടിയിലേക്ക് മടങ്ങിയെത്തിയതോടെ യുഎസിലെ വിമാന സർവീസുകൾ സാധാരണ നിലയിലെത്തി. വിമാന ഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പിന്‍വലിച്ചു.
ജീവനക്കാർ സേവനത്തിലേക്ക് തിരിച്ചെത്തുന്നതിന് നേതൃത്വം നൽകിയതിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദിയാണെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ആറ് മണിമുതൽ നിയന്ത്രണങ്ങൾ നീക്കിയതോടെ രാജ്യത്തെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചു. സുരക്ഷാ കാര്യങ്ങൾ മുന്നിൽ കണ്ടാണ് ഒന്നരമാസത്തിലധികം നീണ്ടുനിന്ന റെക്കോർഡ് ഷട്ട്ഡൗൺ സമയത്ത് വിമാന സർവീസുകൾ വെട്ടിക്കുറച്ചിരുന്നത്.




