GulfKeralaLatest NewsLifeStyleNewsTravel

റൺവേയിൽ ഇലക്ട്രിക്കൽ തകരാർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരിൽ പരിഭ്രാന്തി

നെടുമ്പാശേരി : കൊച്ചിയിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റൺവേയിലേക്കുള്ള യാത്രയ്ക്കിടെ പെട്ടെന്നുണ്ടായ ഇലക്ട്രിക്കൽ തകരാർ യാത്രക്കാരെ വലിയ ആശങ്കയിലേക്ക് തള്ളി. ലൈറ്റുകളും എസിയും പ്രവർത്തനം നിർത്തിയതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ യാത്രക്കാർ ഭീതിയിലായി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.35നാണ് ഷാർജയിലേക്കുള്ള വിമാനത്തിൽ തകരാർ സംഭവിച്ചത്. തകരാറിനെ തുടർന്ന് യാത്രക്കാർ കുറച്ച് നേരം വിമാനത്തിനുള്ളിൽ തന്നെ ഇരിക്കേണ്ടിവന്നു. തുടർന്ന് ടെക്നിക്കൽ ടീം പ്രശ്നം പരിഹരിച്ചുവെങ്കിലും, തകരാറിലായ വിമാനത്തിൽ യാത്ര തുടരാൻ യാത്രക്കാർ വിസമ്മതിച്ചു.

യാത്രക്കാരുടെ ആവശ്യത്തെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ ഉണ്ടായിരുന്ന മറ്റൊരു വിമാനമാണ് വൈകിട്ട് 5.55ന് ഷാർജയിലേക്കായി മാറ്റി ഏർപ്പെടുത്തിയിരിക്കുന്നത്.

യാത്രയ്ക്കിടെ ഇത്തരം തകരാർ ഉണ്ടായിരുന്നുവെങ്കിൽ വൻ അപകടമുണ്ടാകുമായിരുന്നുവെന്ന് യാത്രക്കാർ ആരോപിച്ചു.

Show More

Related Articles

Back to top button