GulfIndiaKeralaLatest NewsNewsObituary

ഇസ്രയേലിൽ മലയാളി ഹോം നഴ്സ് അപകടത്തിൽ മരിച്ചു

ചങ്ങനാശേരി: ഇസ്രയേലിൽ ജോലി ചെയ്തിരുന്ന മലയാളി യുവതി അപകടത്തിൽ മരിച്ചതായി കുടുംബത്തിന് വിവരം ലഭിച്ചു. തുരുത്തി മുട്ടത്തിൽ വിഷ്ണുവിന്റെ (കുവൈത്ത്) ഭാര്യ ശരണ്യ പ്രസന്നൻ (മാളു – 34) ആണ് മരണപ്പെട്ടത്. അവിടെ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു.

ചൊവ്വാഴ്ചയാണ് അപകടവിവരം കുടുംബത്തിന് അറിയിച്ചത്. കുറിച്ചി കല്ലുങ്കൽ പ്രസന്നന്റെയും ശോഭയുടെയും മകളാണ് ശരണ്യ. രണ്ട് മക്കളുണ്ട് — എം.വി. വിജ്യൽ, എം.വി. വിഷ്ണു. ഈ സംഭവത്തിൽ നാട്ടിൽ ദുഃഖം വ്യാപകമാണ്.

Show More

Related Articles

Back to top button