CinemaIndiaLatest NewsLifeStyleNewsObituary

പിറന്നാളിന് ദിവസങ്ങൾ മുൻപ് ബോളിവുഡ് പ്രതിഭ ധർമേന്ദ്ര വിടവാങ്ങി

മുംബൈ : ബോളിവുഡ് സിനിമയിലെ എക്കാലത്തെയും പ്രിയതാരമായ ധർമേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന നടൻ മുംബൈയിലെ വീട്ടിലായിരുന്നു വിടവാങ്ങിയത്. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം.

1960ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന സിനിമയിലൂടെയാണ് ധർമേന്ദ്ര സിനിമയിലെത്തിയത്. തുടർന്ന് ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ അനവധി ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചു.

ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന സിനിമ ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. ആദ്യ ഭാര്യ പ്രകാശ് കൗറാണ്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ അടക്കം ആറു മക്കളുണ്ട്.

Show More

Related Articles

Back to top button