AmericaCanadaLatest NewsNews

കാനഡയിൽ പെൺകുട്ടികളെ ഉപദ്രവിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ; നാടുകടത്തൽ നടപടികൾ ആരംഭിച്ചു

ഒന്റാറിയോ ∙ സന്ദർശക വീസയിൽ പേരക്കുട്ടിയെ കാണാൻ കാനഡയിലെത്തിയ ഇന്ത്യക്കാരൻ കൗമാരക്കാരിയായ രണ്ട് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായി. ഇന്ത്യയിലെ ജഗ്ജിത് സിങ് (51) നെയാണ് സാർണിയയിൽ പൊലീസ് പിടികൂടിയത്. കേസിനെ തുടർന്ന് ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും കാനഡയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താനുമാണ് അധികാരികളുടെ തീരുമാനം.

ജൂലൈയിൽ ആണ് ജഗ്ജിത് സിങ് കാനഡയിലെത്തിയത്. എത്തിയതിന് പിന്നാലെ സാർണിയയിലെ ഒരു ഹൈസ്കൂളിന് സമീപം ഇയാൾ പതിവായി പുകവലിക്കാൻ പോകുന്നുണ്ടായിരുന്നു. സെപ്റ്റംബർ 8നും 11നും സ്കൂൾ പരിസരത്ത് തന്നെയാണ് കൗമാരക്കാരായ രണ്ട് കനേഡിയൻ പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവം നടത്തിയത്. മദ്യവും ലഹരിമരുന്നുകളും കുറിച്ച് സംസാരിക്കുകയും, ഫോട്ടോ എടുക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. വിസമ്മതിച്ചപ്പോൾ കടന്നുപിടിക്കുകയും ഓടിക്കളയേണ്ട സാഹചര്യം ഉണ്ടായതായും പെൺകുട്ടികൾ പൊലീസ് മൊഴിയിൽ വ്യക്തമാക്കി.

പരാതിയെ തുടർന്ന് സെപ്റ്റംബർ 16ന് പൊലീസ് അറസ്റ്റ് ചെയ്ത സിങ് പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ സമാനമായ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തിൽ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൈസ്കൂൾ പരിസരത്ത് അനാവശ്യമായി ചുറ്റിത്തിരിഞ്ഞത് ഗൗരവമായ നടപടിക്രമ ലംഘനമാണെന്നും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും കോടതി വിമർശിച്ചു.

ഡിസംബർ 30ന് നാട്ടിലേക്ക് മടങ്ങുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും നാടുകടത്തൽ നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് ജഡ്ജി നിർദേശിച്ചു. മൂന്ന് വർഷത്തേക്ക് പരാതിക്കാരായ പെൺകുട്ടികളുമായി ഒന്നും തരത്തിൽ ബന്ധപ്പെടരുതെന്നും 16 വയസ്സിൽ താഴെയുള്ളവർ കൂടുതലായെത്തുന്ന സ്കൂളുകൾ, പാർക്കുകൾ, കമ്യൂണിറ്റി സെന്ററുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നതിന് വിലക്കുമുണ്ട്. എന്നാല്‍ പേരക്കുട്ടിയുമായി സമയം ചെലവഴിക്കുന്നതിന് വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി.

Show More

Related Articles

Back to top button