നേച്ചര്‍ ആന്‍ഡ് ഡ്രീംസ്’ ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ച് ‘ഗ്ലോ ബൈ കീര്‍ത്തിലാല്‍സ്’;

പുതിയ ഡയമണ്ട് നെക്ലേസ് ശേഖരവും വിപണിയില്‍
തൃശൂര്‍: ‘ഗ്ലോ ബൈ കീര്‍ത്തിലാല്‍സ്’ 5 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ദേശീയതലത്തില്‍ സംഘടിപ്പിച്ച ‘നേച്വര്‍ ആന്‍ഡ് ഡ്രീംസ്’ ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി തൃശൂര്‍ കേന്ദ്രമാക്കി നടത്തിയ മത്സരത്തില്‍ ധ്വനി പ്രദിഷ് ഒന്നാം സ്ഥാനവും നീരവ് നിജില്‍ രണ്ടാം സ്ഥാനവും ജൂഡ് ആലപ്പാട്ട് മൂന്നാം സ്ഥാനവും നേടി. ഓണ്‍ലൈന്‍ വിഭാഗത്തില്‍ റെസാഉല്‍ ജുമാ വിജയിയായി. തൃശൂരിലെ ഗ്ലോ ബൈ കീര്‍ത്തിലാല്‍സില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്ലോ ഡിസൈന്‍ സ്റ്റുഡിയോ രൂപകല്പന ചെയ്ത സവിശേഷമായ ഡയമണ്ട് ആഭരണമാണ് ഒന്നാം സ്ഥാന വിജയിക്ക് സമ്മാനിച്ചത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് പ്രീമിയം പിയാനോ പ്ലെയറുകളും സമ്മാനമായി നല്‍കി.
കുട്ടികള്‍ക്കായുള്ള ബ്രാന്‍ഡിന്റെ ‘ലില്‍ ഡാസില്‍’ (Lil Dazzle) സംരംഭത്തിന് കീഴിലാണ് മത്സരം സംഘടിപ്പിച്ചത്. ചടങ്ങില്‍ ‘ദി നെക്ലേസ് എഡിറ്റ്’ എന്ന പുതിയ ഡയമണ്ട് നെക്ലേസ് ശേഖരവും ബ്രാന്‍ഡ് അവതരിപ്പിച്ചു . ലോഞ്ചിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഡയമണ്ടുകള്‍ക്ക് 30% സവിശേഷ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട് .കൂടുതല്‍ വിവരങ്ങള്‍ക്കും കളക്ഷനുകള്‍ കാണുന്നതിനും ഗ്ലോ ബൈ കീര്‍ത്തിലാല്‍സ് ഷോറൂമോ www.glowjewels.com എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കാം.
ഫോട്ടോ – ‘ഗ്ലോ ബൈ കീര്‍ത്തിലാല്‍സ്’ 5 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച നേച്വര്‍ ആന്‍ഡ് ഡ്രീംസ് ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങില്‍ കീര്‍ത്തിലാല്‍സ് റീജിയണല്‍ മാനേജര്‍ റീജിയ രാജേഷ് ശ്രീനിവാസന്‍, ഗ്ലോ ബൈ കീര്‍ത്തിലാല്‍സ് സ്റ്റോര്‍ മാനേജര്‍ സുദേവ് സുരേഷ് എന്നിവര്‍ വിജയികള്‍ക്കൊപ്പം.




