HealthKeralaLatest News

23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി ‘സ്പന്ദനം’ അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്‌സും വർഗീസ് മൂലൻ ഫൗണ്ടേഷനും

കൊച്ചി, 02 മാർച്ച് 2026: 18 വയസ്സിന് താഴെയുള്ള 23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയചികിത്സ ഉറപ്പാക്കുന്ന ‘സ്പന്ദനം – ടച്ച് എ ഹാർട്ട്’ സംരംഭത്തിന്റെ അഞ്ചാം ഘട്ടത്തിനു തുടക്കമായി.
ആസ്റ്റർ മെഡ്‌സിറ്റി, ആസ്റ്റർ വോളണ്ടിയേഴ്‌സ്, വർഗീസ് മൂലൻസ് ഗ്രൂപ്പ് എന്നിവർ ചേർന്ന് നടത്തുന്ന ഈ സംരംഭം പാലക്കാട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, കൊല്ലം എന്നിവയുൾപ്പെടെ ജില്ലകളിലുള്ള ജന്മനാ ഹൃദ്രോഗത്തിന് ചികിത്സ അപ്രാപ്യമായിരുന്ന കുടുംബങ്ങൾക്ക് സഹായകമായി. പങ്കെടുത്തവരിൽ 15 കുട്ടികൾക്ക് ഇന്റർവെൻഷണൽ പ്രൊസിജർ ലഭ്യമാക്കുകയും, ബാക്കിയുള്ളവർക്ക് പൂർണ്ണ ഹൃദയ ശസ്ത്രക്രിയയും നടത്തും. അതിനൊപ്പം വരുന്ന എല്ലാ പരിശോധനകളും തുടർ പരിചരണങ്ങളും ഉറപ്പാക്കും.

കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജി ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. എഡ്വിൻ ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക വിദഗ്ധ സംഘമാണ് കുട്ടികൾക്ക് പരിശോധന നടത്തിയത്.

വർഗീസ് മൂലൻ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വർഗീസ് മൂലൻ, ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് എന്നിവരും വിദഗ്ധ പീഡിയാട്രിക് കാർഡിയാക് ഡോക്ടർമാരുടെ സംഘവും ചടങ്ങിന്റെ ഭാഗമായി.

Photo Caption – സൗജന്യ ഹൃദയചികിത്സ ഉറപ്പാക്കുന്ന ‘സ്പന്ദനം – ടച്ച് എ ഹാർട്ട്’ സംരംഭത്തിന്റെ അഞ്ചാം ഘട്ടത്തിൽ ഭാഗമായവർക്കൊപ്പം ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, വർഗീസ് മൂലൻ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വർഗീസ് മൂലൻ എന്നിവർ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button