HealthKeralaLatest News

വി.പി.എസ് ലേക്‌ഷോറിൽ മെനോപോസൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.

കൊച്ചി: വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ഗൈനക്കോളജിക് ആൻഡ് സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ മെനോപോസൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ സിനിമ സീരിയൽ താരം വീണ നായർ ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീകളുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലുണ്ടായേക്കാവുന്ന വിവിധതരം ആരോഗ്യ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിന് കൃത്യമായ പരിഹാരം കാണുകയും ചെയ്യുന്ന ക്ലിനിക്, സമൂഹത്തിന് വളരെയധികം ഉപകാരപ്രദമാണെന്ന് വീണ നായർ പറഞ്ഞു. വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടർമാരുടെ ചിരിച്ച മുഖം കാണുമ്പോൾ തന്നെ പകുതി ആശ്വാസമാണ്. എല്ലാവരുടെയും ശാന്തമായ ഇടപെടൽ രോഗികളുടെ പ്രയാസങ്ങളെ ഇല്ലാതാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.

വി.പി.എസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഓരോ ഡിപ്പാർട്ട്മെന്‍റുകളിലും മൾട്ടി സ്പെഷ്യലൈസ്ഡ് ഫോക്കസ്ഡ് ക്ലിനിക്കുകൾ തുടങ്ങുകയെന്നത് വി.പി.എസ് ലേക്‌ഷോറിന്‍റെ വിപുലമായ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ചികിത്സക്കായി ആശ്രയിക്കുന്നവരുടെ ആവശ്യങ്ങൾ കൃത്യമായി നിർവഹിക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൈനക്കോളജിക് ആൻഡ് സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. ചിത്രതാര മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളിലെ ജീവിത ശൈലി രോഗങ്ങളും കാൻസറടക്കമുള്ള പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് സഹായിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. സ്ക്രീനിങിലൂടെ അസുഖങ്ങളെ മുൻകൂട്ടി കണ്ടെത്തി രോഗങ്ങളിൽ നിന്ന് സുരക്ഷിതരാക്കുകയെന്നത് ഏറെ പ്രധാനമാണെന്നും ഡോ. ചിത്രതാര കൂട്ടിച്ചേർത്തു.

അസോസിയേറ്റ് കൺസൾട്ടന്‍റ് ഡോ. എസ്. അനുപമ ക്ലിനിക് പ്രവർത്തനങ്ങൾ വിശദീകരിച്ചു. വി.പി.എസ് ലേക്‌ഷോർ ഗ്രൂപ്പ് സി.ഇ.ഓ അഭിഷേക് പൊഡുരി, സി.ഇ.ഓ ജയേഷ് വി.നായർ എന്നിവർ സംസാരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് പങ്കെടുത്തു. അസോസിയേറ്റ് കൺസൾട്ടന്‍റ് ഡോ. പി. സനം സ്വാഗതവും ഡോ. റെമി അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button