HealthLatest News

രാജഗിരി എന്‍ജി. കോളേജില്‍ രണ്ട് നൂതന ലാബുകള്‍ തുറന്നു; പുതിയ അക്കാദമിക് ജേര്‍ണലിനും തുടക്കം

കൊച്ചി: സംസ്ഥാനത്തെ മുന്‍നിര ഓട്ടോണമസ് കോളേജായ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ (ആര്‍എസ്ഇടി) രണ്ട് നൂതന ലാബുകള്‍ക്കും പുതിയ അക്കാദമിക് ജേര്‍ണലിനും തുടക്കമായി. എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി (കെടിയു) വൈസ് ചാന്‍സലര്‍ ഡോ സിസ തോമസ് ഉദ്ഘാടനം ചെയ്തു. മൈ ഫൈ സെമികണ്ടക്ടേഴ്‌സില്‍ നിന്നുള്ള എഐഡാപ്റ്റീവ്+ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൈപ്പര്‍കോഗ്‌നിറ്റീവ് ടെക്‌നോളജീസ് നടപ്പാക്കുന്ന മൈഫൈ ജനറേറ്റീവ് എഐ ഇന്നവേഷന്‍ സെന്റര്‍, സ്റ്റീഗ് എനര്‍ജി സര്‍വീസസിന്റെ സഹകരണത്തോടെ സ്ഥാപിച്ച ഒപ്‌റ്റോഇലക്ട്രോണിക്‌സ്, എനര്‍ജി, നാനോമെറ്റീരിയല്‍സ്, ഇന്നവേഷന്‍, എക്‌സ്‌പ്ലൊറേഷന്‍ എന്നിവയ്ക്കുള്ള ഫീനിക്‌സ് റിസര്‍ച്ച് ലാബോറട്ടറി എന്നിവയാണ് പുതുതായി തുറന്ന ലാബുകള്‍. അത്യാധുനിക എഐ അപ്ലിക്കേഷനുകളുടെ പരിശീലനത്തിനും വികസനത്തിനുമാണ് മൈഫൈ ജനറേറ്റീവ് ലാബ് ഉപയോഗിക്കുക. ആര്‍എസ്ഇടിയില്‍ നി്ന്നുള്ള പുതിയ ദ്വൈവാര്‍ഷിക റിസര്‍ച്ച് ജേര്‍ണലായ അന്നല്‍സ് ഓഫ് സയന്‍സ്, എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (റാസെറ്റ്) രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനുകളുടെ മാനേജര്‍ റവ. ഫാ. ബെന്നി നല്‍ക്കര സിഎംഐ പ്രകാശനം ചെയ്തു.

മൈഫൈ സിഇഒ പ്രസാദ് ബാലകൃഷ്ണ മേനോന്‍, ഹൈപ്പര്‍കോഗ്‌നിറ്റീവ് ടെക്‌നോളജീസ് സ്ഥാപകരും ഡയറക്ടര്‍മാരുമായ അമ്പാട്ട് വിനേഷ് മേനോന്‍, ബോബന്‍ വര്‍ഗീസ്, സ്റ്റീഗ് എനര്‍ജി സര്‍വീസസ് (ബി) ചെയര്‍മാന്‍ ഡോ. ജേക്കബ് ടി വര്‍ഗീസ്, ഗ്രൂപ്പ് ജിഎം സഞ്ജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show More

Related Articles

Back to top button