KeralaLatest NewsNews
“ജലവും ലിംഗഭേദവുമാണ് ‘ ലോക ജലദിനത്തിൽ യു.എൻ. മുഴക്കിയ മുദ്രാവാക്യം.പുഴയിൽ നിന്ന് മഗ്ഗിൽ വെള്ളം കോരി നദി സംരക്ഷണ സമിതി സംസ്ഥാന ട്രഷറർ ഏലൂർ ഗോപിനാഥ് ജല ദിനം ഉദ്ഘാടനം ചെയ്തു

കൊച്ചി : “ജലവും ലിംഗഭേദവുമാണ് ‘ ലോക ജലദിനത്തിൽ യു.എൻ. മുഴക്കിയ മുദ്രാവാക്യം.പുഴയിൽ നിന്ന് മഗ്ഗിൽ വെള്ളം കോരി നദി സംരക്ഷണ സമിതി സംസ്ഥാന ട്രഷറർ ഏലൂർ ഗോപിനാഥ് ജല ദിനം ഉദ്ഘാടനം ചെയ്തു. ജലംഒഴുകുന്നിടത്ത് സമത്വം ഉണ്ടാവും. 44 നദികളെ കണ്ട് മലയാളികളും ഭരണകൂടവും മനക്കോട്ട കെട്ടരുതെന്ന് ജലദിന സന്ദേശം നൽകി നദി സംരക്ഷണസമതിസംസ്ഥാന ട്രഷറർ ഏലൂർ ഗോപിനാഥ് പറഞ്ഞു.. മഹാത്മാഗാന്ധി കാണിച്ച അതേ മാതൃക എല്ലാവരും പിൻതുടർന്ന് എല്ലാവർക്കും ജലം ലഭിക്കുമെന്നും സമത്വം വളരുമെ
ന്നും അദ്ദേഹം പറഞ്ഞു. കെ.കെ.വാമലേചനൻ, ടി.എൻ പ്രതാപൻ, രാധാകൃഷ്ണൻ കടവുങ്കൽ, മിധുൻ ലാൽ മിത്ര, കെ.ജി. രാധാകൃഷ്ണൻ, ടി.വി. ശശികുമാർ പി.ജി. ശശിധരൻ പിള്ള, നോബി പോൾ എന്നിവർ പ്രസംഗിച്ചു.




