AmericaLatest NewsNewsPolitics

യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി മാർക്ക്‌വെയ്ൻ മുള്ളിൻ.

വാഷിംഗ്‌ടൺ ഡി സി :യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി മാർക്ക്‌വെയ്ൻ മുള്ളിനെ സെനറ്റ് സ്ഥിരീകരിച്ചു.തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 45-നെതിരെ 54 വോട്ടുകൾ നേടിയാണ് മുള്ളിൻ ഈ പദവിയിലെത്തിയത്.

ക്രിസ്റ്റി നോമിന് പകരമായാണ് 48-കാരനായ മാർക്ക്‌വെയ്ൻ മുള്ളിൻ എത്തുന്നത്. ട്രംപ് ഭരണകൂടത്തിന് കീഴിൽ ഈ വകുപ്പ് നയിക്കുന്ന രണ്ടാമത്തെ സെക്രട്ടറിയാണ് അദ്ദേഹം.

 വകുപ്പിലെ ഒരു ലക്ഷത്തോളം ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.

ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് ആവശ്യമായ ഫണ്ട് എത്രയും വേഗം ലഭ്യമാക്കണമെന്ന് അദ്ദേഹം സെനറ്റിനോട് ആവശ്യപ്പെട്ടു. കുടിയേറ്റം തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അദ്ദേഹം മുൻഗണന നൽകും.

കുറഞ്ഞ വോട്ടുകളുടെ വ്യത്യാസത്തിൽ നടന്ന ഈ സ്ഥിരീകരണം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Show More

Related Articles

Back to top button