KeralaLatest NewsPolitics

സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാജീവിന്റെ യാത്ര തുടരുന്നു

സ്വീകരിച്ചവരുടെ കൂട്ടത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും പോളിടെക്‌നികില്‍ പഠിപ്പിച്ച അധ്യാപകരും. മട്ടന്നൂര്‍ കുറച്ചു ദൂരം സ്ഥാനാര്‍ത്ഥിയോടൊപ്പം സഞ്ചരിച്ചു

കളമശ്ശേരി: കളമശ്ശേരി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ വാഹന പ്രചരണം തുടരുന്നു. ഇന്നലെ (27.03.2026) വിടാക്കുഴ എകെജി നഗറില്‍ നിന്നാണ് രാജീവ് പ്രചരണം ആരംഭിച്ചത്. നാഷണല്‍ അള്‍ട്ടിമേറ്റ് ഫിസ്ബി ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീമില്‍ അംഗമായ ഫയിസ് നസീറിനെ സ്ഥാനാര്‍ത്ഥി ആദരിച്ചു. പിന്നീട് വിടാക്കുഴ ജംഗ്ഷനിലെത്തിയ അദ്ദേഹത്തെ പുഷ്പവൃഷ്ടിയോടെയാണ് ആളുകള്‍ സ്വീകരിച്ചത്. എണ്‍പത്തിയാറുകാരിയായ കണ്ണന്‍ ലക്ഷ്മിയെ കണ്ട് തുറന്ന വാഹനത്തില്‍ നിന്നിറങ്ങിയ രാജീവിനെ സ്വീകരണ വേദിയിലേക്ക് കൈപിടിച്ച് നടത്തി. ഐ.ടി.ഐ ചേനക്കാല റോഡിലെത്തിയപ്പോള്‍ തന്റെ അധ്യാപകനായിരുന്ന ഗംഗാധരന്‍ മാഷിനെ(ഇ.കെ ഗംഗാധരന്‍) കണ്ട് അനുഗ്രഹം വാങ്ങി. കൈനീട്ടം നല്‍കിയാണ് അദ്ദേഹം രാജീവിനെ അനുഗ്രഹിച്ചത്. തൊട്ടടുത്ത വീട്ടിലുള്ള ജോസമ്മ ടീച്ചറിനെ കയറി കണ്ടും രാജീവ് അനുഗ്രഹം വാങ്ങി. ചേനക്കാലയില്‍ ലഭിച്ച സ്വീകരണത്തില്‍ താന്‍ എം.എല്‍.എ ആയ ശേഷം ഈ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തിയത് അദ്ദേഹം ഓര്‍മ്മിച്ചു.

പുന്നക്കാട്ട് മുന്‍ എം.എല്‍ എ എ.എം യൂസഫിന്റെ വീടിന് മുന്നിലെത്തിയപ്പോള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി. അദ്ദേഹവും കുടുംബവും ഗെയ്റ്റില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച തൊള്ളായിരം പദ്ധതികളില്‍ ഭൂരിഭാഗവും സ്വന്തം മണ്ഡലത്തില്‍ എത്തിച്ച നിസ്വാര്‍ത്ഥനും സത്യസന്ധനുമായ എം.എല്‍എയാണ് പി. രാജീവ് എന്ന് അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി നഗറിലേക്ക്.

യൂണിവേഴ്‌സിറ്റി നഗറിലെ സ്വീകരണ കേന്ദ്രത്തിലെത്തിയപ്പോള്‍ തന്നെ മാളുക്കുട്ടി ചേച്ചി എവിടെയെന്നായി ചോദ്യം. പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് മാളുക്കുട്ടി സന്തോഷാശ്രുക്കളുമായി സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിച്ചു. ആലുവ കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസുകാരി സാത്വികയും സെന്റ്. പോള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസുകാരന്‍ ആരോമലും അദ്ദേഹത്തോടൊപ്പം തുറന്ന വാഹനത്തിന്റെ മുകളില്‍ കയറി ആളുകളെ അഭിവാദ്യം ചെയ്തു. 12 മണിയോടെ തൃക്കാക്കര ക്ഷേത്രത്തിലെത്തി ഉച്ചവരെയുള്ള വാഹന പ്രചരണം അവനിപ്പിച്ചു.

സ്ഥാനാര്‍ത്ഥി പഠിച്ച കളമശ്ശേരി സെന്റ്. പോള്‍സ് കോളേജിലും ഗവ. പോളിടെക്‌നിക്കിലുമാണ് പിന്നീട് പോയത്. രണ്ടിടത്തും എസ്.എഫ്.ഐ നേതാക്കളും വിദ്യാര്‍ത്ഥികളും അദ്ദേഹത്തെ സ്വീകരിച്ചു. സെന്റ്. പോള്‍സ് മാനേജര്‍ ഫാ. വര്‍ഗ്ഗീസ് പറമ്പില്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് പേന സമ്മാനിച്ചു. കങ്ങരപ്പടി എസ്.എന്‍ യു പി സ്‌കൂളും സന്ദര്‍ശിച്ച ശേഷമാണ് പ്രഭാത പരിപാടി അവസാനിച്ചത്.

വൈകുന്നേരം 4 മണിയോടെ ഇടപ്പിള്ളി ടോളില്‍ നിന്നും പുനരാരംഭിച്ച വാഹന പ്രചരണം പരിഷദ് ഭവന്‍ , എ.കെ. ജി റോഡ്, അമ്പലക്കുളം, താക്കോല്‍ മുക്ക്, അന്തുമുക്ക്, റെഡ് സ്റ്റാര്‍, ഉണിച്ചിറ ജംഗ്ഷനിലെത്തിയപ്പോള്‍ വാദ്യകലയുടെ കുലപതിയും സംഗീതനാടക അക്കാദമി ചെയര്‍മാനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചവിട്ടു നാടക കലാകാരന്മാരും കാത്തു നിന്നിരുന്നു. കലാകാരന്മാരെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന രാജീവിനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് മട്ടന്നൂര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയോടൊപ്പം കുറച്ചു ദൂരം വാഹനത്തില്‍ സഞ്ചരിച്ച ശേഷമാണ് മട്ടന്നൂര്‍ പോയത്. കോതമംഗലം എം.എ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ചവിട്ടുനാടകം ഉദിക്കുന്ന കേരളം ഉദിക്കുന്ന കളമശ്ശേരി കലാകാരന്മാരുടെ തലയില്‍ കിരീടം അണിയിച്ച് സ്ഥാനാര്‍ത്ഥി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് റെയിന്‍ബോ ഗാര്‍ഡന്‍ വഴി വി. ആര്‍ തങ്കപ്പന്‍ റോഡ്, കുമ്മഞ്ചേരി, ചങ്ങമ്പുഴ ചില്‍ഡ്രന്‍സ് പാര്‍ക്ക്, അറഫ നഗര്‍, പൊട്ടച്ചാല്‍, എട്ടുകാലി മൂല എന്നിവിടങ്ങലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇന്നലത്തെ വാഹന പ്രചാരണം മണ്ണോപ്പിള്ളിയില്‍ അവസാനിച്ചു.

പി രാജീവന്റെ തെരഞ്ഞെടുപ്പ് പര്യടനം ഇന്ന് ( മാര്‍ച്ച് 28, 2026)

വെളിയത്തുനാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാവിലത്തെ പര്യടനം 7.30-ന് അക്ക്വാസിറ്റി പടിയില്‍ നിന്നാരംഭിക്കും. തുടര്‍ന്ന് 8.15-ന് തടിക്കക്കടവ് ജംഗ്ഷന്‍, 9.00-ന് മില്ലുപടി ജംഗ്ഷന്‍, 9.30-ന് വയലക്കാട് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെത്തും. 10.00-ന് കണിപടി, 10.30-ന് കാരുകുന്ന് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 11.00-ന് വയലക്കാട് രാവിലത്തെ പര്യടനം സമാപിക്കും.

ഉച്ചയ്ക്ക് ശേഷം 3.00 മണി മുതല്‍ മറ്റ് പ്രധാന കേന്ദ്രങ്ങളില്‍ പര്യടനം തുടരും. 3.30-ന് പുതുക്കാട് 4 സെന്റില്‍ നിന്നാണ് സ്വീകരണം ആരംഭിക്കുന്നത്. 3.50-ന് കൈപ്പെട്ടി കവല, 4.10-ന് കരുമാല്ലൂര്‍ കല്ലറയ്ക്കല്‍ ജംഗ്ഷന്‍, 4.30-ന് ആശുപത്രിപ്പടി – റേഷന്‍കട എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെത്തും. തുടര്‍ന്ന് 4.50-ന് പുറപ്പിള്ളിക്കാവ് ക്ഷേത്രം കവല, 5.10-ന് മുക്കണ്ണി കവല, 5.50-ന് കാരകുളം പടിഞ്ഞാറ്, 6.30-ന് ആലുംപറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങും. 6.50-ന് മംഗലപ്പറമ്പ്, 7.10-ന് കള്ളിക്കുഴി, 7.50-ന് തെക്കേത്താഴം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി 8.00-ന് മാട്ടുപുറത്ത് സമാപന സമ്മേളനം നടക്കും.

Show More

Related Articles

Back to top button