BusinessLatest News

എ.ആർ. റഹ്മാൻ യമഹ മ്യൂസിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡ് അംബാസഡർ.

കൊച്ചി: യമഹ മ്യൂസിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡ് അംബാസഡറായി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. ഇന്ത്യൻ സംഗീതത്തെ അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയും അക്കാദമി അവാർഡ് ജേതാവും ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന സംഗീതജ്ഞനുമായ എ.ആർ. റഹ്മാൻ, ബ്രാൻഡ് അംബാസഡറായി എത്തുന്നത് ഇന്ത്യയുടെ സംഗീത ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള യമഹ മ്യൂസിക് ഇന്ത്യയുടെ ദീർഘകാല ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്. ഇന്ത്യൻ പ്രതിഭയുടെ ആഗോള സാധ്യതകളെ പ്രതിഫലിപ്പിക്കുന്ന അദ്ദേഹത്തിന്റെ യാത്ര, ഇന്ത്യയിലെ സംഗീത സംസ്കാരത്തെ പരിപോഷിപ്പിക്കുകയെന്ന പ്രതിബദ്ധതയുമായി പ്രവർത്തിക്കുന്ന യമഹ മ്യൂസിക് ഇന്ത്യയുടെ കാഴ്ചപ്പാടുകളുമായി ചേർന്നുപോകുന്നവയാണ്.

“ആഗോള അംഗീകാരം അർഹിക്കുന്ന ഒന്നാണ് ഇന്ത്യയുടെ സമ്പന്നമായ സംഗീത പൈതൃകം. ‘മെയ്ഡ് ഇൻ ഇന്ത്യ’ സംരംഭത്തിലൂടെയും എ.ആർ. റഹ്മാനുമായുള്ള സഹകരണത്തിലൂടെയും, അടുത്ത തലമുറ സംഗീതജ്ഞരെ പ്രചോദിപ്പിക്കാനും ഇന്ത്യയിലുടനീളം മികച്ച സംഗീത വിദ്യാഭ്യാസം വ്യാപിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു.” യമഹ മ്യൂസിക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ യമമോട്ടോ ടകെറ്റോഷി പറഞ്ഞു.

“സംഗീതോപകരണങ്ങളുടെ നിർമ്മാതാക്കൾ എന്നതിനപ്പുറം, വർക്ക്‌ഷോപ്പുകൾ, സ്കൂളുകളിലും പ്രാദേശിക പ്രോഗ്രാമുകൾ എന്നിവയിലൂടെയെല്ലാം സംഗീത സമൂഹങ്ങളെ പരിപോഷിപ്പിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എല്ലാ കലാകാരന്മാർക്കും സംഗീതം പ്രാപ്യമാക്കുക എന്ന ഞങ്ങളുടെ കാഴ്ചപ്പാടിനെ ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നു.” സെയിൽസ് യൂണിറ്റ് മേധാവി റിയോജി മരുയാമ കൂട്ടിച്ചേർത്തു.

“എപ്പോഴും കൃത്യതയെയും വിശ്വാസ്യതയെയും ഉറപ്പുനല്കുന്നവരാണ് യമഹ. സംഗീത മികവും ഗുണനിലവാരവുമുള്ള ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലും ‘മെയ്ഡ് ഇൻ ഇന്ത്യ’യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ യമഹയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ട്. എന്റെ കെഎം മ്യൂസിക് കൺസർവേറ്ററിയിലും ദി സൺഷൈൻ ഓർക്കസ്ട്രയിലും വളർന്നുവരുന്ന യുവ പ്രതിഭകൾക്ക് ഏറെ പ്രയോജനം നല്കിയിട്ടുണ്ട് ഈ സംരംഭം. യുവ കലാകാരന്മാരെ പരിശീലിപ്പിക്കുകയും സംഗീത വിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും ചെയ്താൽ, ഇന്ത്യൻ സംഗീതജ്ഞർക്ക് ആഗോള വേദിയിൽ ഏറെ മുന്നേറാൻ കഴിയും.” എ.ആർ. റഹ്മാൻ അഭിപ്രായപ്പെട്ടു.

Show More

Related Articles

Back to top button