EducationKeralaLatest News

ദക്ഷിണേന്ത്യയില്‍ ആദ്യമായി ആഗോള കോളേജുകളെത്തിച്ച് യൂറേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്

ആദ്യഘട്ടത്തില്‍ കോളേജുകള്‍ തുറന്നത് കൊച്ചിയിലും കോട്ടയത്തും

കൊച്ചി: ദക്ഷിണേന്ത്യയില്‍ ആദ്യമായി അന്താരാഷ്ട്ര കോളേജുകള്‍ തുറന്ന് യൂറേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. യുകെ, സിംഗപ്പൂര്‍, മാള്‍ട്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വകലാശാലകളുടെ അംഗീകാരത്തോടെ കൊച്ചിയില്‍ ചെല്ലാനത്ത് യൂറേഷ്യന്‍ ലിയോ ഇന്റര്‍നാഷനല്‍, വാകത്താനത്ത് സ്‌കിംറ്റ് ഇന്റര്‍നാഷനല്‍ എന്നീ കോളേജുകളാണ് ആദ്യഘട്ടത്തില്‍ തുറന്നത്. കോളേജുകള്‍ മാര്‍ച്ച് 7ന് ആദ്യവാരം സംസ്ഥാന ഫിഷറീസ്, സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് തിരുമേനി, യൂറേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എംഡി വിഷ്ണു സജീവ്, ക്‌നാനായ സമുദായം സെക്രട്ടറി ടി ഒ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു. ബിസിനസ് മാനേജ്‌മെന്റ്, എഐ, സൈബര്‍ സെക്യൂരിറ്റി, ലക്ഷ്വറി ബ്രാന്‍ഡ് മാനേജ്‌മെന്റ്, ഓട്ടോമോട്ടീവ് എന്‍ജിനീയറിംഗ്, ഫാഷന്‍ ടെക്‌നോളജി, സൈക്കോളജി, ഹോസ്പിറ്റാലിറ്റി എന്നീ വിഷയങ്ങളില്‍ ലെവല്‍ 2 മുതല്‍ ലെവല്‍ 7 വരെയുള്ള ഡിപ്ലോമ, യുജി, പിജി പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശനം ആരംഭിച്ചതായും ആദ്യബാച്ച് മെയ് മാസത്തില്‍ അധ്യയനമാരംഭിക്കുമെന്നും യൂറേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എംഡി വിഷ്ണു സജീവ് പറഞ്ഞു. കോട്ടയത്ത് 10 ഏക്കറിലും കൊച്ചിയില്‍ 5 ഏക്കറിലുമായി വിശാലമായ ക്യാമ്പസ്സുകളാണ് ഒരുക്കിയിരിക്കുന്നത്.

രണ്ട് കോളേജുകളും വിദേശ ക്യാമ്പസുകളിലും ഇവിടെയുമായി പഠനം പൂര്‍ത്തിയാക്കും വിധമുള്ള ട്വിന്നിംഗ് വിദ്യാഭ്യാസ സംവിധാനവും നടപ്പാക്കും. ഇതനുസരിച്ച് ആദ്യ രണ്ട് വര്‍ഷം കേരളത്തിലെ ക്യാമ്പസുകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അവസാന വര്‍ഷം വിദേശ രാജ്യങ്ങളിലെ പങ്കാളി സര്‍വകലാശാലകളില്‍ പഠനം തുടര്‍ന്നു കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവസരം ലഭിക്കും. ഇതിലൂടെ വിദേശ പഠനവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന വലിയ സാമ്പത്തിക ബാധ്യതകള്‍ ഗണ്യമായി കുറയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. ഇതിനൊപ്പം വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് മുഴുവന്‍ പഠനവും ഇന്ത്യയില്‍ നിന്നുതന്നെ പൂര്‍ത്തിയാക്കി, അന്താരാഷ്ട്ര സര്‍വകലാശാലകളുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളും കോളേജുകളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും വിദേശത്തു നിന്നെത്തുന്നവരുള്‍പ്പെട്ട പ്രഗത്ഭരായ ഫാക്കല്‍റ്റി അംഗങ്ങള്‍ ക്ലാസുകള്‍ നയിക്കുമെന്നും വിഷ്ണു സജീവ് പറഞ്ഞു. കൂടുതല്‍ വിവരരങ്ങള്‍ക്ക് www.eurasianim.com 90721 15555.

ഫോട്ടോ – അന്താരാഷ്ട്ര സര്‍വകലാശാലകളുടെ അംഗീകാരത്തോടെ യൂറേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കൊച്ചിയിലും കോട്ടയത്തും തുറന്ന കോളേജുകളുടെ ഉദ്ഘാടനം ഫിഷറീസ്, സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചപ്പോള്‍. ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് തിരുമേനി, യൂറേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എംഡി വിഷ്ണു സജീവ്, ക്‌നാനായ സമുദായം സെക്രട്ടറി ടി ഒ എബ്രഹാം തുടങ്ങിയവര്‍ സമീപം.PHOTO: അന്താരാഷ്ട്ര സര്‍വകലാശാലകളുടെ അംഗീകാരത്തോടെ യൂറേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. കൊച്ചിയിലും കോട്ടയത്തും തുറന്ന കോളേജുകളുടെ ഉദ്ഘാടനം ഫിഷറീസ്, സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചപ്പോള്‍. ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് തിരുമേനി, യൂറേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എംഡി വിഷ്ണു സജീവ്, ക്‌നാനായ സമുദായം സെക്രട്ടറി ടി ഒ എബ്രഹാം തുടങ്ങിയവര്‍ സമീപം.

Show More

Related Articles

Back to top button