AmericaLatest NewsNewsOther CountriesPolitics

ഇസ്രായേൽ-ലെബനൻ താൽക്കാലിക വെടിനിർത്തൽ വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ

വാഷിംഗ്ടൺ/ജെറുസലേം: ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതോടൊപ്പം ഇറാനുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള നിർണ്ണായക ചർച്ചകൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ ഏപ്രിൽ 22 വരെ തുടരും. ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചകൾ പാകിസ്ഥാനിൽ വെച്ച് നടക്കാനാണ് സാധ്യത.

സമാധാന ചർച്ചകൾ നടക്കുമ്പോഴും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎസ് പടക്കപ്പലായ യുഎസ്എസ് ജോർജ്ജ് ഡബ്ല്യു. ബുഷും 6,000 സൈനികരെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

ഇറാനെതിരെ ‘ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി’  എന്ന പേരിൽ ശക്തമായ സാമ്പത്തിക ഉപരോധങ്ങൾ അമേരിക്ക പ്രഖ്യാപിച്ചു.

തെക്കൻ ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരായ നീക്കങ്ങൾ തുടരുമെന്നും ബഫർ സോൺ വ്യാപിപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള വലിയൊരു നീക്കമായാണ് ഈ വെടിനിർത്തൽ വിലയിരുത്തപ്പെടുന്നത്.

Show More

Related Articles

Back to top button