KeralaLatest NewsNewsPolitics

പ്രവാസി വെൽഫെയർ മലപ്പുറം നേതൃസംഗമം സംഘടിപ്പിച്ചു.

കേരളത്തിന്റെ മതേതര പാരമ്പര്യത്തിനും സാമൂഹിക സൗഹാർദത്തിനും പരിക്കേൽപ്പിച്ചു തുടർ ഭരണം ഉറപ്പാക്കാനാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഫ് ഒഴികെയുള്ള രണ്ടു മുന്നണികളും ശ്രമിച്ചതെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടറി നിഹാസ് എറിയാട് പറഞ്ഞു. പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാക്കമ്മറ്റി ‘ആര്‌ വാഴും ആര്‌ വീഴും’ എന്ന തലക്കെട്ടില്‍  സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകനവും നേതൃസംഗമവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിശുദ്ധ കൂട്ടുകെട്ടുകളെ പരാജയപ്പെടുത്താൻ യു.ഡി.എഫ് മുന്നണിയെ വിജയിപ്പിക്കാനുള്ള വെൽഫെയർ പാർട്ടിയുടെ തീരുമാനത്തിന് അനുഗുണമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് സംഗമം അഭിപ്രായപ്പെട്ടു.

സംസ്ഥാന സെക്രട്ടറി സജ്‌ന സാക്കി തെരഞ്ഞെടുപ്പ് അവലോകനത്തിന് നേതൃത്വം നല്‍കി. ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിൽ എത്തിയ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ ആരിഫ് ചുണ്ടയിൽ, മജീദ് ചാലിയാർ, അനീസ് കൊടിഞ്ഞി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ അമീൻ അന്നാര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ സഹല കെ സ്വാഗതവും ഷമീർ വി.കെ നന്ദിയും പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദശദിന ദിന ക്വിസ് മത്സരങ്ങളിലെ വിജയികളെ സംഗമത്തില്‍ പ്രഖ്യാപിച്ചു. റഷാദ് മുബാറക് ഒന്നാം സ്ഥാനവും മുഹമ്മദ്‌ അസ്‌ലം കെ.പി രണ്ടാം സ്ഥാനവും അഹ്‌മദ്‌ കബീർ പൊന്നാനി, ഫായിസ് ഹനീഫ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പ്രവാസി വെൽഫെയർ ജില്ലാ പ്രസിഡന്റ്‌ ആമീൻ അന്നാര, മജീദ് ചാലിയാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വാൽപ്പാറ ദുരന്തത്തിൽ മൃതിയടഞ്ഞവർക്ക്‌  പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാക്കമ്മറ്റിയുടെ  അനുശോചനവും രേഖപ്പെടുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഫഹദ് ആറാട്ട്തൊടി പരിപാടി നിയന്ത്രിച്ചു.

Video link – https://we.tl/t-kQtnukV4hkXb2zEC

Show More

Related Articles

Back to top button