EducationKeralaLatest News

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ മികച്ച വിജയവുമായി സൈലം ലേർണിംഗ്

കോഴിക്കോട് – 21-04-2026: ജെ.ഇ.ഇ മെയിൻ 2026 രണ്ടാം ഘട്ട പരീക്ഷയിൽ ചരിത്ര വിജയവുമായി സൈലം ലേർണിംഗ്. 99.9382 പേർസെന്റൈൽ സ്കോറോടെ റിശ്വന്ത് ദേവ് കേരളത്തിൽ നിന്ന് എട്ടാം റാങ്കും മഷാൽ നസീർ ഒമ്പതാം റാങ്കും സ്വന്തമാക്കി. റിപ്പീറ്റ് ചെയ്തവരിലെ കേരളത്തിലെ ഒന്നാം റാങ്കും റിശ്വന്ത് ദേവിനാണ്.  

ജെ.ഇ.ഇ കോച്ചിംഗ് തുടങ്ങി വെറും 4 വർഷം കൊണ്ടാണ് ഒറ്റ അക്ക റാങ്ക് എന്ന നേട്ടത്തിലേക്ക് സൈലം എത്തിയത്. കേരളത്തിലെ മറ്റൊരു കോച്ചിംഗ് സ്ഥാപനത്തിനും അവകാശപ്പെടാനാകാത്ത റെക്കോർഡ് നേട്ടമാണിത്. ഇവരെക്കൂടാതെ ദേവ് നായർ(99.7284), ഗ്ലെൻ ജോസഫ്(99.6883), മുഹമ്മദ് എസ്ഹാൻ സനീർ(99.6074), അബ്ദുള്ള അസീം(99.517), മുഹമ്മദ് ഇഹ്‌സാൻ ടി എം(99.3347), നിവേദ് നമ്പ്യാർ(99.3179), ഷറഫുള്ള കെ.കെ(99.2486), അശ്വിൻ കെ(99.2297), സമന്വയ് ഹരീഷ്(99.1793), ആനന്ദ് പി.ആർ(99.1775), മാനസി മഹേഷ്(99.1693), മുഹമ്മദ് ഹനീൻ(99.1564), മിൻഹ ബയ്സൂൺ(99.1496), ആര്യ എസ് (99.0198), വിഘ്നേഷ് പി.എസ് (99.0186) എന്നിവരും  മികച്ച വിജയം നേടി.

നീറ്റ്, ജെ.ഇ.ഇ 2027 പരീക്ഷകൾക്കായുള്ള റീപ്പീറ്റർ ബാച്ചിലേക്കുള്ള അഡ്മിഷൻ നിലവിൽ സൈലത്തിൽ ആരംഭിച്ചിട്ടുണ്ട്.

Show More

Related Articles

Back to top button