AmericaHealthLatest News

യു.എസിൽ ആദ്യമായി ‘ഡീട്രാൻസിഷൻ ക്ലിനിക്ക്’ സ്ഥാപിക്കാൻ ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ.

ഹൂസ്റ്റൺ: യു.എസിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയായ ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ രാജ്യത്തെ ആദ്യത്തെ ‘ഡീട്രാൻസിഷൻ ക്ലിനിക്ക്’ (Detransition Clinic) സ്ഥാപിക്കാൻ ധാരണയായി. പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ലിംഗമാറ്റ ചികിത്സകൾ നടത്തിയതുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പും ടെക്സസ് അറ്റോർണി ജനറലും നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഈ ചരിത്രപരമായ ഒത്തുതീർപ്പ്.  

മുമ്പ് ലിംഗമാറ്റ ചികിത്സകൾക്ക് വിധേയരായവർക്ക് അത് പൂർവ്വസ്ഥിതിയിലാക്കാനുള്ളRestorative (ഡീട്രാൻസിഷൻ) ചികിത്സകളാവും ഈ ക്ലിനിക്കിലൂടെ നൽകുക. ആദ്യ അഞ്ച് വർഷം ഈ സേവനം രോഗികൾക്ക് സൗജന്യമായിരിക്കും. ഇതിനുപുറമെ, നിയമവിരുദ്ധമായി മെഡിക്കെയ്ഡ് ഇൻഷുറൻസ് തുക ഈടാക്കിയെന്ന പരാതിയിൽ ആശുപത്രി 10 ദശലക്ഷം ഡോളർ പിഴയൊടുക്കാനും ലിംഗമാറ്റ ചികിത്സകൾക്ക് നേതൃത്വം നൽകിയ അഞ്ച് ഡോക്ടർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും ധാരണയായിട്ടുണ്ട്.

പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button