AmericaHealthLatest News

ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത.

ടെക്സസ് : ന്യൂ മെക്സിക്കോയിൽ ആദ്യമായും, ടെക്സസിൽ രണ്ട് പുതിയ മേഖലകളിലും മാരകമായ ‘ന്യൂ വേൾഡ് സ്ക്രൂവേം’  പരാദബാധ സ്ഥിരീകരിച്ചു. യു.എസ് കൃഷി വകുപ്പാണ്  ഇക്കാര്യം അറിയിച്ചത്.

വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ശരീരത്തിലെ മുറിവുകളിൽ മുട്ടയിട്ട്, ജീവനുള്ള മാംസം തിന്നുതീർക്കുന്ന മാരകമായ ഒരിനം ഈച്ചകളുടെ ലാർവകളാണിവ. മനുഷ്യരെയും ഇവ അപൂർവ്വമായി ബാധിക്കാറുണ്ട്.

രോഗവ്യാപനം തടയാൻ ബാധിത പ്രദേശങ്ങളിൽ യു.എസ് ഭരണകൂടം കർശന ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വംശവർദ്ധനവ് തടയുന്നതിനായി വന്ധ്യംകരിച്ച ആൺ ഈച്ചകളെ വിമാനങ്ങൾ വഴി ആകാശത്തുനിന്ന് തുറന്നുവിടുന്ന പ്രതിരോധ പ്രവർത്തനങ്ങളും ജൂൺ 9 മുതൽ ആരംഭിക്കും. എന്നാൽ നിലവിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് ഇതൊരു ഭീഷണിയല്ലെന്ന് അധികൃതർ വ്യക്തമാക്കി.

പി പി ചെറിയാൻ

Show More

Related Articles

Back to top button