AmericaLatest NewsLifeStyle

കനത്ത മഴയിൽ മോൺട്രിയാൽ വെള്ളത്തിനടിയിൽ; പതിനായിരങ്ങൾ ഇരുട്ടിൽ

മോൺട്രിയാൽ, കാനഡ: കനത്ത മഴയെ തുടർന്ന് കാനഡയിലെ മോൺട്രിയാൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ പെയ്ത അതിശക്തമായ മഴ നഗരത്തിലെ നിരവധി റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാക്കി.

മോൺട്രിയാലിന്റെ വെസ്റ്റ് ഐലൻഡ് മേഖലയിലും സൗത്ത് ഷോർ പ്രദേശങ്ങളിലും ചുരുങ്ങിയ സമയത്തിനുള്ളിൽ 100 മുതൽ 150 മില്ലിമീറ്റർ വരെ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയെ തുടർന്ന് നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായി വെള്ളം കയറി.

മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തതിനെ തുടർന്ന് പതിനായിരക്കണക്കിന് ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസപ്പെട്ടു. നഗരത്തിലെ ചില പ്രധാന റോഡുകളിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ വിവിധ പ്രദേശങ്ങളിൽ വെള്ളത്തിൽ കുടുങ്ങിയവരെ സഹായിക്കുകയും നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുകയും ചെയ്യുകയാണ്. കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

വാർത്ത: പ്രസാദ് തീയാടിക്കൽ

Show More

Related Articles

Back to top button