AmericaKeralaLatest NewsNewsObituary

ന്യൂയോർക്കിൽ ശാന്ത മധുവിന് ഇന്ന് അന്ത്യാഞ്ജലി; പൊതുദർശനവും സംസ്കാരച്ചടങ്ങുകളും ജൂലൈ 3-ന്.

ന്യൂയോർക്ക്: ന്യൂയോർക്കിലെ റോക്ക്ലൻഡ് കൗണ്ടിയിലെ സ്പ്രിങ് വാലിയിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായികയും സംഗീതാധ്യാപികയുമായ ശാന്ത മധു (77)യുടെ പൊതുദർശനവും സംസ്കാരച്ചടങ്ങുകളും ഇന്ന് (ജൂലൈ 3) നടക്കും.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സ്പ്രിങ് വാലിയിലെ സിഫെൻ-സാഗല ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. തുടർന്ന് ഉച്ചയ്ക്ക് 1 മുതൽ 1.30 വരെ ഹാർട്ട്സ്ഡെയ്ലിലെ ഫെർൺക്ലിഫ് സെമിത്തേരിയിൽ അനുസ്മരണ ശുശ്രൂഷയും സംസ്കാരച്ചടങ്ങുകളും നടക്കും.

ന്യൂയോർക്കിലെ റോക്ക്ലൻഡ് കൗണ്ടിയിൽ ദീർഘകാലമായി സംഗീത വിദ്യാലയം നടത്തി നൂറുകണക്കിന് കുട്ടികൾക്ക് സംഗീതവിദ്യ പകർന്നുനൽകിയ സമർപ്പിത അധ്യാപികയായിരുന്നു ശാന്ത മധു. സംഗീതരംഗത്തും അധ്യാപന മേഖലയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച അവർ നിരവധി ശിഷ്യരെ വളർത്തിയെടുത്തിട്ടുണ്ട്.

കേരളത്തിലെ കലാഭവനിലും ഡൽഹിയിലും കാഞ്ഞൂർ സെന്റ് ജോസഫ്സ് സ്കൂളിലും സംഗീതാധ്യാപികയായി സേവനമനുഷ്ഠിച്ച ശാന്ത മധു, പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ ശേഷവും സംഗീതപഠനവും കലാപ്രവർത്തനങ്ങളും സജീവമായി തുടർന്നു.

കോട്ടയം പേരൂർ കാക്കനാട്ട് കെ.കെ. മാണിയുടെയും മറിയാമ്മ മാണിയുടെയും മകളാണ്. ഭർത്താവ് മധു വെള്ളിപ്പാറ. മകൾ ഗീതിക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button