24 വിദ്യാലയങ്ങളില്‍നിന്നായി 1600ലേറെ വിദ്യാര്‍ത്ഥികള്‍ വാക്കത്തോണില്‍ പങ്കെടുത്തു.
കൊച്ചി: ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിനു മുന്നോടിയായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടത്തുന്ന വാക്കത്തോണുകളുടെ ഭാഗമായി ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊച്ചിയില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. 24 വിദ്യാലയങ്ങളില്‍നിന്നായി 1600ലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
മറൈന്‍ ഡ്രൈവില്‍ ഡിസ്ട്രിക്ട് പോലീസ് കമ്മീഷണര്‍ മോഹിത് റാവത്ത് ഐ.പി.എസ്. ഫ്ളാഗ് ഓഫ് ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂര്‍ദീന്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊച്ചി ഡെപ്യൂട്ടി മേയര്‍ വി.ആര്.സുധീര്‍, കൗണ്‍സിലര്‍ ഷിബി സോമന് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ടി.ജെ.വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊച്ചി മേയര്‍ അഡ്വ. വി.കെ.മിനിമോള്‍ മുഖ്യപ്രഭാഷണം നടത്തി. ആല്‍ഫ കൊച്ചി സെന്റര്‍ സെക്രട്ടറി പ്രൊഫ. രവി ദിവാകരന് സ്വാഗതവും ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന് ആമുഖപ്രസംഗവും നടത്തി. റിട്ട. ജസ്റ്റിസ് പി.എസ്. ഗോപിനാഥന്, കൗണ്‍സിലര്‍ കൃഷണകുമാര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എം. വിനോദ്, ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ അംഗം ഡോ. ടി.പി.ജമീല, വിഷന്‍ 2030 സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അംജിത്ത്കുമാര്‍, ആല്‍ഫ കൊച്ചി സെന്റര്‍ പ്രസിഡന്റ് സുബൈദ റഹീം, പറവൂര്‍ സെന്റര്‍ രക്ഷാധികാരി സത്യന് മാസ്റ്റര്‍, മുവാറ്റുപുഴ സെന്റര്‍ പ്രസിഡന്റ് അഷ്റഫ് മാണിക്യം, മഹാരാജാസ് കോളജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഇസ്മയില്‍, സിമി, സി.ബി.എസ്.ഇ. ടീച്ചര്‍ ട്രെയിനര്‍ സി.ജി.ഗീത എസ്.എ.പി.സി. കമ്യൂണിറ്റി വെല്‍ഫെയര്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ എല്‍ദോസ് തങ്കച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു..












































