തൃശൂർ: പ്രമുഖ മലയാള സാഹിത്യകാരൻ പോൾ സക്കറിയയുടെ ജീവിതവും സാഹിത്യവും രാഷ്ട്രീയ ബോധവും ആസ്പദമാക്കി ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത ‘Zacharia’ എന്ന ജീവചരിത്ര ഡോക്യുമെന്ററി തൃശൂരിൽ പ്രദർശിപ്പിക്കും.
IFFT ചലച്ചിത്ര കേന്ദ്രം, ചിത്രാംഗന ഫിലിം സൊസൈറ്റി, ഇ-ഞാവേല, ഇന്ദുചൂഡൻ ഫൗണ്ടേഷൻ, സമദർശി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. Shabnam Creations, Achu Talkies എന്നിവയുടെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘Zacharia’.
കേരളത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മൂർച്ചയുള്ള ഹാസ്യബോധത്തിലൂടെയും ശ്രദ്ധേയമായ ഗദ്യശൈലിയിലൂടെയും തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്ത പോൾ സക്കറിയയുടെ ജീവിതത്തെയും രചനകളെയും രാഷ്ട്രീയ ബോധത്തെയും ഡോക്യുമെന്ററി പരിചയപ്പെടുത്തുന്നു.
ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 9.30ന് തൃശൂർ രാംദാസ് മൂവി ഹൗസിലാണ് ഡോക്യുമെന്ററിയുടെ പ്രദർശനം. പി. എൻ. ഗോപീകൃഷ്ണൻ, പ്രൊഫ. കുസുമം ജോസഫ്, എ. രാധാകൃഷ്ണൻ, ചെറിയാൻ ജോസഫ് എന്നിവരുടെ ആശംസകളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.











































