ആല്‍ഫയുടെ മുഖ്യരക്ഷാധികാരിയും മണപ്പുറം ഫിനാന്‍സ് സി.എം.ഡിയുമായ വി.പി. നന്ദകുമാര്‍ മുഖ്യാതിഥിയായി
തൃശൂര്‍: പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തില്‍ ഗാന്ധിസ്മൃതിയും ശാന്തിയാത്രയും നടത്തി. സ്വരാജ് റൗണ്ട് തെക്കേ ഗോപുരനടയില്‍ തയ്യാറാക്കിയ പന്തലില്‍ ആല്‍ഫയുടെ വിവിധ സെന്ററുകളില്‍ നിന്നെത്തിയ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത ഭജനയോടെ തുടങ്ങിയ പരിപാടിയില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂര്‍ദീന്റെ അധ്യക്ഷനായി. ഗാന്ധിജയന്തി ദിനാചരണം തൃശൂര്‍ മേയര്‍ ഡോ. നിജി ജസ്റ്റിന് ഉദ്ഘാടനം ചെയ്തു. ആല്‍ഫയുടെ മുഖ്യ രക്ഷാധികാരിയും മണപ്പുറം ഫിനാന്‍സ് സി.എം.ഡിയുമായ വി.പി. നന്ദകുമാര്‍ മുഖ്യാതിഥിയായി. ആല്‍ഫ ചെയര്മാന് കെ. എം. നൂര്‍ദീന്‍, ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്, ഗവേണിംഗ് കൗണ്‍സില്‍ കണ്‍വീനര്‍ കെ.എ.കദീജാബി, തൃശൂര്‍ സെന്റര്‍ പ്രസിഡന്റുമായ തോമസ് തോലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ശന്തിയാത്ര സ്വരാജ് റൗണ്ട് ചുറ്റി തെക്കേ ഗോപുരനടയില്‍ സമാപിച്ചു. ഗവേണിംഗ് കൗണ്‍സില്‍ അംഗം തോംസണ്‍ വി.ജെ, ആല്‍ഫ പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ആല്‍ഫ ഹോസ്പീസ് ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. നീല്‍ ഡെക്കര്‍, പി.ആര്.ഒ. താഹിറ മുജീബ്, തൃശൂര്‍ സെന്റര്‍ സെക്രട്ടറി സി.കെ.സജീവ്, വിഷന്‍ 2030 സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അംജിത്ത്കുമാര്‍, വിവിധ സെന്ററുകളുടെ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.












































