തൃശൂര്‍: ഇന്ത്യന്‍ അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറിന്റെയും ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് എടമുട്ടം ആല്‍ഫ ഹോസ്പീസില്‍ നടക്കുന്ന ത്രിദിന കോണ്‍ഫറന്‍സ് യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്്തു. രാജ്യത്തെയും സംസ്ഥാനത്തെയും വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വിശിഷ്ടാതിഥികള്‍ക്കൊപ്പം നിലവിളക്കു കൊളുത്തിയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.
ആല്‍ഫ ചെയര്മാന് കെ.എം. നൂര്‍ദീന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ മണപ്പുറം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും കോണ്‍ഫറന്‍സിന്റെ മുഖ്യ രക്ഷാധികാരിയുമായ വി.പി. നന്ദകുമാര്‍ സ്വാഗതം പറഞ്ഞു. ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി ഒ.ജെ.ജനീഷ് സംസ്ഥാനത്തുടനീളം ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ കാരുണ്യപരമായ മുന്നേറ്റത്തെക്കുറിച്ചും അതു നല്കുന്ന ആശ്വാസത്തെക്കുറിച്ചും എടുത്തുപറഞ്ഞു. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ആല്‍ഫയുടെ രണ്ടു കേന്ദ്രങ്ങള്‍ക്ക്് ഹോം കെയര്‍ വാഹനം ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അനുവദിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും മന്ത്രിയെന്ന നിലയില്‍ ആല്‍ഫയുടെ കാരുണ്യപരമായ ഏതു പ്രവര്‍ത്തനങ്ങള്‍ക്കൊപ്പവും താനുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അധ്യക്ഷത വഹിച്ചു സംസാരിച്ച ആല്‍ഫ ചെയര്മാന് വയോജനങ്ങള്‍ക്കായി സര്‍ക്കാര്‍ വകുപ്പുണ്ടാക്കിയതില് പ്രത്യേകം അഭിനന്ദിക്കുകയും സ്വന്തം കാര്യങ്ങള്‍ തനിയെ ചെയ്യാന്‍ കഴിയാത്ത ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി സംസ്ഥാനം മുഴുവന്‍ കെയര്‍ഹോമുകളും പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങളുമുണ്ടാക്കാനുള്ള ആല്‍ഫയുടെ പ്രതിബദ്ധത മന്ത്രിയെ അറിയിച്ചു. സര്‍ക്കാരിന്റെ പിന്തുണകൂടിയുണ്ടെങ്കില്‍ വേഗത്തില്‍ അതു നടപ്പിലാക്കാനും ആയിരങ്ങളെ അന്തസ്സോടെ അവസാനം വരെ കഴിയാനും ഒട്ടേറെപ്പേരുടെ ആശങ്കകളെ ഇല്ലാതാക്കാനും കഴിയുമെന്നും പറഞ്ഞു.
മുഖ്യാതിഥികളായി കൈപ്പമംഗലം എം.എല്‍.എ കെ.കെ.വത്സരാജ്, മുന്‍ എം.എല്‍.എ. കെ.വി. അബ്ദുള്‍ഖാദര്‍, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, ഇന്ത്യന്‍ അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് ഡോ. ഗീത ജോഷി, സെക്രട്ടറി ഡോ. സംഗമിത്ര ബോറ, കാന്‍സര്‍ റിലീഫ് ഇന്ത്യ ഫൗണ്ടര്‍ ഡയറക്ടര്‍ ജില്ലി ബേണ്‍, ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പ്രൊഫസര്‍ ഡോ. രഘു എസ്.തോട്ട, ആല്‍ഫ ട്രസ്റ്റിമാരായ ഡോ. സണ്ണി കുര്യന്, താഹിറ നൂര്‍ദീന്‍, രവി കണ്ണമ്പിള്ളില്‍, ആല്‍ഫ ഹോസ്പീസ് ഡയറക്ടര്‍മാരായ ദേവാനന്ദന് വി.പി, ഗിരീഷ് മേനോന്, ഡോ. സിറാജുദ്ദീന്, ആല്‍ഫ ഓവര്‍സീസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ടി.വി.രമേഷ്, ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ഹോസ്പീസ് ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. നീല്‍ ഡെക്കര്‍, ഗോഹട്ടി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ദിനേശ് ചന്ദ്ര ഗോസ്വാമി, ജമ്മു ഗവണ്മെന്റ് ഹോസ്പിറ്റല്‍ പാലിയേറ്റീവ് കെയര്‍ മേധാവി ഡോ. രോഹിത് ലഹോരി, വി.എസ്. സുഗുണന്, പ്രൊഫ. കുസുമം ജോസഫ്, റഷീദ് ആതിര, ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ കണ്‍വീനര്‍ കെ.എ.കദീജാബി, മെംബര്‍മാരായ വി.ജെ, തോംസണ്‍, ഷെഫീര്‍ കാരുമാത്ര, ചന്ദ്രമോഹന് നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒബ്റോണ്‍ എഡിഫൈസ് & എസ്റ്റേറ്റ്സ് ചെയര്മാന് എം.എ.മൊഹമ്മദ് നന്ദി പറഞ്ഞു.
……………………………………….
കാഷ്പന്: എടമുട്ടം ആല്‍ഫ ഹോസ്പീസില്‍ നടക്കുന്ന വേള്‍ഡ് ഹോസ്പീസ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഡേ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ഒ.ജെ.ജനീഷ് നിലവിളക്കു കൊളുത്തി നിര്വഹിച്ചപ്പോള്. ആല്‍ഫ ചെയര്മാന് കെ.എം. നൂര്‍ദീന്‍, ഇന്ത്യന്‍ അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് ഡോ. ഗീത ജോഷി, സെക്രട്ടറി ഡോ. സംഗമിത്ര ബോറ, ഡോ. രഘു എസ്.തോട്ട, ആല്‍ഫ ട്രസ്റ്റിമാരായ ഡോ. സണ്ണി കുര്യന്, താഹിറ നൂര്‍ദീന്‍, ആല്‍ഫ ഹോസ്പീസ് ഡയറക്ടര്‍മാരായ ഡോ. സിറാജുദ്ദീന്, ഗിരീഷ് മേനോന്, ടി.വി.രമേഷ്, ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ഹോസ്പീസ് ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. നീല്‍ ഡെക്കര്‍, വി.എസ്. സുഗുണന്, റഷീദ് ആതിര, കെ.എ.കദീജാബി, ഷെഫീര്‍ കാരുമാത്ര, വി.ജെ. തോംസണ്‍ എന്നിവര്‍ സമീപം.












































