AmericaBlogCommunityKeralaLatest NewsNews

ഏഷ്യ പസഫിക് ഭദ്രാസനം നിലവിൽ വന്നു; ഓർത്തഡോക്സ് സഭ കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാൻബറ :ഏഷ്യ പസഫിക് ഭദ്രാസനം ഔദ്യോഗികമായി നിലവിൽ വന്നു. ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫിലിപ്പ് തോമസ് കോറെപ്പിസ്കോപ്പ ധ്യാനപ്രസംഗം നടത്തി. ഫാ. സന്ദീപ് എസ് മാത്യൂസ് സ്വാഗതം പറഞ്ഞ യോഗത്തിൽ തോമസ് വർഗീസ് കോറെപ്പിസ്കോപ്പ നന്ദി രേഖപ്പെടുത്തി.

ഭദ്രാസന സെക്രട്ടറിയായി തോമസ് വർഗീസ് കോറെപ്പിസ്കോപ്പയെ തെരഞ്ഞടുത്തു. കൗൺസിൽ ഭാരവാഹികളായി ഫിലിപ്പ് തോമസ് കോറെപ്പിസ്കോപ്പ, ഫാ. ജാക്സ് ജേക്കബ്, ബിനിൽ ജോയി, മെൽവിൻ ജോൺ, വിനോ കുര്യൻ, ഡാനിയേൽ കാരിക്കോട്ട് ബർസ്ലീബി എന്നിവരെയും ഓഡിറ്റർമാരായി ജോർജി പി ജോർജ്, ജോൺസൺ മാമലശേരി എന്നിവരെയും സഭ തിരഞ്ഞെടുത്തു.

സമിതിയിലെ സ്ഥിരം ക്ഷണിതാവായി ബിജു സൈമൺ മെത്രാപ്പൊലീത്തയെ നിയമിച്ചു.

Show More

Related Articles

Back to top button