AmericaEducationLatest NewsLifeStyleNewsPolitics

ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലേക്കുള്ള വിസ അപേക്ഷകള്‍ക്ക് ഇനി കർശന പരിശോധന

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രശസ്തമായ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലേക്കുള്ള വിസ അപേക്ഷകളിൽ ഇനി കർശന പരിശോധനയാകും. ട്രംപ് ഭരണകൂടമാണ് ഈ പുതിയ നടപടികൾ ആരംഭിച്ചത്. ഹാര്‍വാഡിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വിസ അപേക്ഷകൾ ഇനി കർശനമായി പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇത് കൊണ്ട് മാത്രം ഒതുങ്ങുന്നില്ല. ഇപ്പോൾ ഹാര്‍വാഡിൽ പഠിക്കുന്നവര്‍, അധ്യാപകര്‍, ജീവനക്കാര്‍, കോളജില്‍ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവര്‍ എന്നിവരുടെ അപേക്ഷകളും പരിശോധിക്കപ്പെടും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയാണ് ഈ കാര്യങ്ങള്‍ സ്ഥിരീകരിച്ചത്.

ഇതിനു മുമ്പ് വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയന്ത്രിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആ തീരുമാനം കോടതികള്‍ തടഞ്ഞിരുന്നു. പുതിയ നടപടികളുടെ ഭാഗമായാണ് ഇത്തവണ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ജൂതവിരുദ്ധതയോ അക്രമപാശ്ചാത്തലമോ ഉള്ള ആളുകള്‍ ഹാര്‍വാഡ് സന്ദര്‍ശിക്കുന്നുണ്ടോയെന്നത് പരിശോധിക്കുന്നതിനാണ് ഈ പരിശോധനകളെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Show More

Related Articles

Back to top button