AmericaAssociationsKeralaLatest NewsNewsWMC

വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജന്റെ നേതൃത്വത്തിൽ രമേശ് ചെന്നിത്തലയ്ക്ക് ഹൃദയം നിറഞ്ഞ സ്വീകരണം

വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജന്റെ ആഭിമുഖ്യത്തിൽ നടന്ന സൗഹൃദസമ്മേളനത്തിൽ മുൻ കേരള ആഭ്യന്തര മന്ത്രി, കോൺഗ്രസ് എംഎൽഎ രമേശ് ചെന്നിത്തലക്ക് അപ്രതീക്ഷിതമായ ജന്മദിന ആഘോഷവും നൽകി. വേൾഡ് മലയാളി കൗൺസിലിന്റെ ഈ മനോഹരമായ ശ്രദ്ധയ്ക്കും സംഘടനയുടെ ആഗോളജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി അദ്ദേഹം കടപ്പാട് അറിയിച്ചു. തന്റെ ജന്മസ്ഥാനമായ ഹരിപ്പാട് ഗ്രാമത്തിലേയ്ക്കും ഇവരുടെ സഹായം എത്തിച്ചെന്ന് അദ്ദേഹം സന്തോഷത്തോടെ പങ്കുവെച്ചു.

മേയ് 25-ന് നടന്ന യോഗത്തിൽ, വേൾഡ് മലയാളി കൗൺസിലിന്റെ ‘Uniting Malayalees Worldwide, Empowering Society’ എന്ന പുതിയ സന്ദേശവാക്യം രമേശ് ചെന്നിത്തല ഔദ്യോഗികമായി അനാഛാദനം ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി മാത്യു, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് എന്നിവർ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു.

അമേരിക്കൻ റീജൻ ചെയർമാനായി ഡാലസ് പ്രോവിൻസിൽ നിന്നുള്ള ഷിബു സാമുവേൽ, പ്രസിഡന്റായി ഫ്ലോറിഡ പ്രോവിൻസിൽ നിന്നുള്ള ബ്ലസൻ മണ്ണിൽ, ജനറൽ സെക്രട്ടറി മജു സുരേഷ്, ട്രഷറർ മോഹൻ കുമാർ എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ, ഉത്തരവാദിത്തത്തോടും അർപ്പണബോധത്തോടും ഭാരങ്ങൾ നിർവഹിക്കുമെന്ന പ്രതിജ്ഞയും നൽകി. അഡ്മിൻ വൈസ് പ്രസിഡന്റ് പ്രിയ വെസ്‌ലി, ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ബൈജു ഇട്ടൻ എന്നിവർ ആശംസകളർപ്പിച്ചു.

ജൂലൈ 25 മുതൽ ബാങ്കോക്കിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ആഗോള ദ്വവത്സര സമ്മേളനത്തിൽ അമേരിക്കൻ റീജനിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും സംഘാടക സമിതി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ അഭ്യർഥിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button