
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ ന്യൂയോർക്ക് മെട്രോ മേഖലയുടെ ആഭിമുഖ്യത്തിൽ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ജൂൺ 21 ശനിയാഴ്ച നടക്കുന്നു. ക്വീൻസ് കന്നിംഗ്ഹാം പാർക്കാണ് വേദി.
രാവിലെ 7:30 മുതൽ മത്സരങ്ങൾ ആരംഭിക്കും. ഗ്രാൻഡ് ഫിനാലെ വൈകുന്നേരം 4:00 മണിക്ക് (EST) നടക്കും. 73rd Avenue, Hollis Hills Terrace, Bayside, NY 11364 എന്ന വിലാസത്തിലാണ് ക്രിക്കറ്റ് ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 നടക്കുന്നത്.
മലയാളി സമൂഹം ഒരുമിച്ചു ചേരുന്ന ഈ പരിപാടിയിൽ നിങ്ങളുടെ സാന്നിധ്യവും പിന്തുണയും സംഘടനക്ക് വലിയ ബലമാകും.

പരിപാടി സംഘാടകസംഘം: ലജി തോമസ് – റീജിയണൽ വൈസ് പ്രസിഡൻ്റ് – 📞 516-849-0368 ജോൺ കെ ജോർജ് – ജോയിന്റ് സെക്രട്ടറി ഡോൺ തോമസ് – റീജിയണൽ സെക്രട്ടറി – 📞 516-993-0697 മാത്യു തോമസ് – റീജിയണൽ ട്രഷറർ – 📞 917-539-1652 തോമസ് ടി സക്കറിയ – ജോയിന്റ് ട്രഷറർ ജീൻ ജോസഫ് – ഇവൻ്റ്/സ്പോർട്സ് കോർഡിനേറ്റർ – 📞 646-725-1564 ഉഷാ ജോർജ്ജ് – വിമൻസ് ഫോറം കോർഡിനേറ്റർ
ഫൊക്കാന കുടുംബം എല്ലാ മലയാളികളെയും ഹൃദയം നിറഞ്ഞും ആത്മാർത്ഥതയോടെയും ഈ നന്മയുടെ ക്രിക്കറ്റ് ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ലേക്ക് ക്ഷണിക്കുന്നു.