AmericaCommunityKeralaLatest NewsNews

ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ യുവജനങ്ങൾക്ക് ആവേശം പകർന്ന് പോൾ ജെ കിമ്മിന്റെ ടോക്ക് ഷോ

ഷിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യുവജനങ്ങൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ പ്രേക്ഷകരെ ആവേശത്തിൽ മുക്കിയെന്ന് പറയാം. പ്രശസ്ത കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോൾ ജെ കിം അവതരിപ്പിച്ച സംഗീതം, നർമ്മം, ആത്മീയ ഉണര്‍വ് എന്നിവ നിറഞ്ഞ ടോക്ക് ഷോ യുവജനങ്ങൾക്കായി അരങ്ങേറിയത് ശ്രദ്ധേയം ആയിരുന്നു.

ഇടവക സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ക്നാനായ റീജൻ യുവതീയുവജന വിഭാഗം ഡയറക്ടർ ഫാദർ ബിൻസ് ചേത്തലിൽ നിർവഹിച്ചു. വികാരി ഫാ. സിജു മുടക്കോടിലും അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുരയും മുഖ്യാതിഥികളായി പങ്കെടുത്തു. പോൾ ജെ കിമ്മിന്റെ സാന്നിധ്യം ഇടവകയ്ക്ക് ഒരു വലിയ അനുഗ്രഹമാണെന്ന് ഫാ. ബിൻസ് അഭിപ്രായപ്പെട്ടു.

പരിപാടിയിൽ പങ്കെടുത്ത എല്ലാ യുവജനങ്ങളെയും വികാരി ഫാ. സിജു മുടക്കോടിൽ അഭിനന്ദിച്ചു. ചടങ്ങിന്റെ വിജയത്തിനായി അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, മതബോധന സ്കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, ടീൻ മിനിസ്ട്രി കോഓർഡിനേറ്റർ മെജോ കുന്നശ്ശേരി, ട്രസ്റ്റിമാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, യുവജന ട്രസ്റ്റി നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവരും ശ്രമിച്ചു.

ഇടവകയിലെ യുവജനങ്ങൾക്കായി ഒരുക്കിയ ഈ പരിപാടി എല്ലാവർക്കും ആത്മീയമായി സമൃദ്ധമായ ഒരു അനുഭവമായിത്തീർന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button