ഷിക്കാഗോ : നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ നടത്തപ്പെടുന്നു. ഓഗസ്റ്റ് 30 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പാർക്ക് റിഡ്ജിലുള്ള സെൻ്റിനിയൽ ആക്ടിവിറ്റി സെൻ്ററിൽ (100 S. Weston Ave, Park Ridge, IL 60068) നടക്കുന്ന ആഘോഷത്തിൽ കേരള നിയമസഭാംഗങ്ങളായ മാണി സി. കാപ്പനും മോൻസ് ജോസഫും മുഖ്യാതിഥികളായിരിക്കും.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വരവേറ്റുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് സമൃദ്ധമായ കലാ–സാംസ്കാരിക പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.
ഓണാഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രസിഡന്റ് വിജി നായർ (847-962-0749), സെക്രട്ടറി സുരേഷ് ബാലചന്ദ്രൻ (847-977-9988), ട്രഷറർ അരവിന്ദ് പിള്ള (847-789-0519) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. എല്ലാവരെയും സ്നേഹപൂർവ്വം ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.














































